Kerala News

അഞ്ചു വിളക്കിന്റെ നാട്ടിൽ കേരള യൂത്ത് ഫ്രണ്ട് (എം) നെ ജോസഫ് കളത്തിൽ നയിക്കും.

Keralanewz.com

ചങ്ങനാശ്ശേരി :പതിറ്റാണ്ടുകളായി കേരള കോൺഗ്രസി (എം) പ്രതിനിധിയെ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കുന്ന കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ശാക്തിക മേഖലയായ ചങ്ങനാശ്ശേരിയിൽ കേരള യൂത്ത് ഫ്രണ്ട് എം ന് പുതുനേതൃത്വം .ചങ്ങനാശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ടായി ജോസഫ് കെ.ആന്റണിയെയും (ജോസഫ് കളത്തിൽ )ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി ജോബിൻ ജെയിംസ് കുറ്റിക്കാട്ടിനെയും തെരഞ്ഞെടുത്തു.കേരള കോൺഗ്രസ് പാർട്ടിയുടെ പുതിയ തലമുറയെ വാർത്തെടുക്കുന്ന കേരള യൂത്ത് ഫ്രണ്ട് (എം) മെമ്പർഷിപ്പ് ക്യാമ്പയിന് ആവേശകരമായ പ്രതികരണമാണ് നിയോജകമണ്ഡലത്തിൽ ലഭിച്ചത്. നിയോജകമണ്ഡലത്തിലെ മുഴുവൻ മണ്ഡലങ്ങളിലും മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി വാർഡ് – മണ്ഡലം തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയാണ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് നടന്നത്. കേഡര്‍ സംഘടനാ ചട്ടക്കൂടുള്ള സുശക്തമായ പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനമായി കേരള കോൺഗ്രസ് (എം) പാർട്ടിയെ വളർത്തുക എന്ന ചെയർമാൻ ജോസ് കെ മാണി സാറിന്റെ സ്വപ്നസാക്ഷാത്കരണത്തിന് ചൂടുപിടിച്ച് സെമി കേഡർ സംഘടനാ സംവിധാനത്തിലാണ് കേരള യൂത്ത് ഫ്രണ്ട് എം ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തത്. വാർഡ് തലം തൊട്ട് മേൽകമ്മിറ്റിയിലേക്ക് പ്രാതിനിധ്യ സ്വഭാവത്തോടെയും ജനാധിപത്യരീതിയിലു സുശക്തമായ സംഘടനാ സംവിധാനം ഉള്ള ചങ്ങനാശ്ശേരിയിലെ ഏറ്റവും കരുത്തുറ്റ യുവജന സംഘടനയായി കേരള യൂത്ത് ഫ്രണ്ട് എം വളർന്നു. കേരള യൂത്ത് ഫ്രണ്ട് എം മുൻ സംസ്ഥാന അധ്യക്ഷൻ അഡ്വ. ജോബ് മൈക്കിൾ എംഎൽഎയുടെപ്രവർത്തനങ്ങളോടൊപ്പം ചേർന്നു ചങ്ങനാശ്ശേരിയുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വൈജ്ഞാനിക കാർഷിക യുവശാക്തീകരണ രംഗങ്ങളിൽ നിറസാന്നിധ്യമാകുവാൻ ഒരുങ്ങുകയാണ് ചങ്ങനാശ്ശേരി യൂത്ത് ഫ്രണ്ട് (എം).

കേരള യൂത്ത് ഫ്രണ്ട് (എം) ചങ്ങനാശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് കളത്തിൽ ചങ്ങനാശ്ശേരിയിലെ പുരാതന കേരള കോൺഗ്രസ് (എം) കുടുംബത്തിന്റെ പുതിയതലമുറയിലെ കണ്ണിയാണ്. യുവദീപ്തി- കെ.സി.വൈ.എം ലൂടെ സംഘടന പ്രവർത്തനവും KSC(M ) എന്നിലൂടെ രാഷ്ട്രീയ പ്രവർത്തനവും ആരംഭിച്ചു.യുവദീപ്തി യൂണിറ്റ് പ്രസിഡണ്ട് ,യൂത്ത് അസംബ്ലി മെബർ,രൂപത സമിതി അംഗം എന്നീ നിലകളിൽ . ശ്രദ്ധേയനായി ,2018ലെ പ്രളയകാലത്ത് ചങ്ങനാശ്ശേരിയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായി മാറി ജോസഫ് .കുട്ടനാട് മേഖലയിൽ നിന്ന് വലിയ തോതിലുള്ള ദുരിതബാധിതരുടെ പാലായനം ചങ്ങനാശ്ശേരിയിലേക്ക് ഉണ്ടായി . കാലം ആവശ്യപ്പെടുന്ന കർമ്മശേഷിയെ തിരിച്ചറിഞ്ഞ് അവരെ സ്വീകരിക്കുവാനും അവർക്ക് വേണ്ട ഭക്ഷണവും മരുന്നു ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കുന്നതിനും ജോസഫിന്റെ തന്റെ നേതൃത്വത്തിൽ ഒരു ടീമിനെ തന്നെ സംഘടിപ്പിച്ചു.ഇവരുടെ പ്രവർത്തനങ്ങൾ ചങ്ങനാശ്ശേരി ടൗണിലെ മുഴുവൻ ആളുകളുടെയും ശ്രദ്ധ പിടിച്ചുപറ്റി.സമാന രീതിയിൽ കോഡ് കാലഘട്ടത്തിലും സാമൂഹിക പ്രതിബദ്ധതയോടെ മഹാമാരിയെ നേരിടുന്നതിന് മുന്നിൽ തന്നെ ജോസഫ് ഉണ്ടായിരുന്നു.കോവിഡ് റെസ്ക്യൂ ടീം അംഗമായി മുഴുവൻ സമയവും പ്രവർത്തകനായി. തമിഴ്നാട്ടിലെ പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുശേഷം നാട്ടിൽ തിരിച്ചെത്തി യൂത്ത് ഫ്രണ്ട് (എം) ഈസ്റ്റ് മണ്ഡലം വൈസ് പ്രസിഡണ്ടായി യൂത്ത് ഫ്രണ്ട് (എം) ഔദ്യോഗിക പ്രവർത്തനത്തിന് തുടക്കം കുറിച്ച ജോസഫ്. യൂത്ത് ഫ്രണ്ട് (എം) ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട് , നിയോജകമണ്ഡലം കമ്മിറ്റി അംഗം, ജില്ലാ കമ്മിറ്റി അംഗം വിപുലമായ സംഘടന പ്രവർത്തന പരിചയത്തിന്റെ പിൻബലത്തോടെ ചെങ്ങനാശേരി നിയോജകമണ്ഡലം പ്രസിഡണ്ടായി ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. കേരള യൂത്ത് ഫ്രണ്ടിന്റെ അഭിമാനമായ ഈ ചെറുപ്പക്കാരനിൽ കേരള കോൺഗ്രസ് പാർട്ടിക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്.
ഓഫീസ് ചാർജ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട
ജോബിൻ ജെയിംസ് കുറ്റിക്കാട്ട് രണ്ടാം വർഷ ത്രിവത്സര നിയമ വിദ്യാർത്ഥിയാണ്.
യൂത്ത് ഫ്രണ്ട് തൃക്കൊടിത്താനം മണ്ഡലം സെക്രട്ടറി,നിയോജകമണ്ഡലം കമ്മിറ്റി അംഗം,
തൃക്കൊടിത്താനം യുവദീപ്തി പ്രസിഡന്റ്
ഫൊറോന യൂത്ത് അസംബ്ലി അംഗം.
തൃക്കൊടിത്താനം പാരീഷ് കൗൺസിൽ അംഗം.സൺഡേസ്കൂൾ അധ്യാപകൻ തുടങ്ങിവിപുലമായ പ്രവർത്തന മേഖലകൾ . വിവിധ മേഖലകളിലുള്ള യുവജനങ്ങളെ കേരള യൂത്ത് ഫ്രണ്ടിലേക്ക് ആകർഷിക്കുവാനും സംഘടനാ തലത്തിൽ വളർത്തിയെടുക്കുവാനുമുള്ള വലിയ പരിശ്രമം ജോബിന്റെ മുഖമുദ്രയാണ്.
കേരള യൂത്ത് ഫ്രണ്ട് (എം) സംഘടനാ ചുമതലകൾ ജോസഫിന്റെയും ജോബിൻന്റെയും കൈകളിൽ ഭദ്രമാണ്.ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയെ ജില്ലയിലെ മികച്ച നിയോജക കമ്മിറ്റിയായി നിലനിർത്തുവാൻ ഇവരുടെ നേതൃത്വം വലിയ രീതിയിൽ സഹായകരമാകും.

Facebook Comments Box