Kerala NewsNational News

ചെന്നൈ: ട്രയിനിൽ വൻ തീ പിടിത്തം; ഒന്‍പത് മരണം. യാത്രക്കാര്‍ ചായ ഉണ്ടാക്കാന്‍ ശ്രമിച്ചത് അപകട കാരണമായി എന്ന നിഗമനത്തിൽ ചെന്നൈ പോലീസ് .

Keralanewz.com

ചെന്നൈ: മധുര റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിനു തീ പിടിച്ച്‌ മരിച്ചവരുടെ എണ്ണം ഒന്‍പതായി മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയുണ്ട്. അപകടത്തില്‍ 20 പേര്‍ക്കാണ് പരിക്കേറ്റത്. നാല് പേരുടെ നില ഗുരുതരമാണ്.

ലഖ്‌നൗ- രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിന്റെ കോച്ചിനാണ് തീ പിടിച്ചത്. ഭാരത് ഗൗരയാന്‍ എന്ന ടൂറിസ്റ്റ് ട്രെയിനാണിത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്.

63 പേരാണ് അപകട സമയത്ത് കോച്ചിലുണ്ടായിരുന്നത്. സ്ലീപ്പര്‍ കോച്ചിലാണ് തീ പടര്‍ന്നത്. കോച്ച്‌ പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 5.45ഓടെയാണ് തീ പിടിച്ചത്. 7.15നാണ് തീ പൂര്‍ണമായി കെടുത്തിയത്. മറ്റ് കോച്ചുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടില്ല. യുപിയില്‍ നിന്നുള്ള സംഘം ബുക്ക് ചോയ്ത കോച്ചാണ് കത്തിയത്.

പാന്‍ട്രി കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്ലീപ്പര്‍ കോച്ചില്‍ വച്ച്‌ യാത്രക്കാര്‍ ഗ്യാസ് ഉപയോഗിച്ച്‌ ചായ ഉണ്ടാക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത് എന്നാണ് നിഗമനം. തീ പൂര്‍ണമായി അണച്ചു.

Facebook Comments Box