Kerala News

കോട്ടയത്ത് യൂത്ത് ഫ്രണ്ട് (എം)ന് പുതു നേതൃത്വം . അക്ഷര നഗരിയുടെ അമരം കാക്കാൻ രൂബേഷ് പെരുമ്പിള്ളി പറമ്പിൽ

Keralanewz.com

കോട്ടയം :കേരള കോൺഗ്രസ് (എം) രാഷ്ട്രീയ-നയ – സംഘടനാ തീരുമാനങ്ങക്ക് കേരളം കാതോർക്കുന്നത്, ഉറ്റുനോക്കുന്നത് കോട്ടയത്തേക്കാണ്. ജന്മം കൊണ്ടും കർമ്മം കൊണ്ടും കേരള കോൺഗ്രസ് (എം)ന്റെ തലസ്ഥാനം എന്നത് കോട്ടയമാണ്. കേരള കോൺഗ്രസ് (എം) ആസ്ഥാനം മന്ദിരം സ്ഥിതിചെയ്യുന്ന കോട്ടയം നിയോജകമണ്ഡലത്തിൽ കേരള യൂത്ത് ഫ്രണ്ട് (എം) -നെ രൂബേഷ് ബേബി പെരുമ്പള്ളിപറമ്പിലുംഅനന്തു പി ജയനും നയിക്കും.ചരിത്രത്തിലെ ഏറ്റവും വലിയ മെമ്പർഷിപ്പോടുകൂടിയാണ് കോട്ടയം നിയോജകമണ്ഡലത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തീകരിച്ചത്. നിയോജക മണ്ഡലത്തിലെ എല്ലാ മണ്ഡലങ്ങളിലും മെമ്പർഷിപ്പ് വിതരണം പൂർത്തിയാക്കാൻ യൂത്ത് ഫ്രണ്ടിന് കഴിഞ്ഞത് നഗര ഹൃദയത്തിൽ കേരള കോൺഗ്രസ് (എം) പാർട്ടി ആഴത്തിൽ വേരോടുന്നതിന്റെ സൂചനയാണ്. കേരളത്തിലെ വളരുന്ന, യുവത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനമായ കേരള കോൺഗ്രസ് (എം)ലേക്ക് നൂറുകണക്കിന് യുവജനങ്ങൾ ഒഴുകിയെത്തുന്ന ആവേശ്വജ്വലമായ കാഴ്ച മെമ്പർഷിപ്പ് ക്യാമ്പയിനിൽ കാണാൻ സാധിച്ചു. മണ്ഡലങ്ങളിൽ ശക്തമായ കമ്മറ്റികൾ രൂപീകരിക്കുവാനും കൂടുതൽ പുതുമുഖങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവരുവാനും കേരള യൂത്ത് ഫ്രണ്ട് (എം) ന് സാധിച്ചു.കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ഹെഡ് കോട്ടേഴ്സ് നിയോജകമണ്ഡലത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി . വിഭാവനം ചെയ്ത ശക്തമായ സെമി കേഡര്‍ സംഘടന സംവിധാനത്തോടുകൂടിയുള്ള തെരഞ്ഞെടുപ്പിന് കോട്ടയം പട്ടണം സാക്ഷ്യം വഹിച്ചു.കോട്ടയത്ത് നടന്ന യൂത്ത് ഫ്രണ്ട് (എം)സംസ്ഥാന സമ്മേളനത്തിന്റെ ആവേശം ഏറ്റുവാങ്ങി പുതിയ ദിശാബോധവും കർമ്മ പദ്ധതിയുമായാണ് നിയോജകമണ്ഡലം കമ്മിറ്റി നിലവിൽ വന്നത്.
കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം നിയോജക മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട രൂബേഷ് ബേബിക്ക് മൂന്ന് തലമുറകളുടെ കേരള കോൺഗ്രസ് (എം) പാരമ്പര്യം കൂടുതൽ കരുത്തേകുന്നു.മികച്ച സംഘടന പ്രവർത്തകർ സംശുദ്ധിയുള്ള പൊതുപ്രവർത്തകൻ, മിടുക്കനായ സമുദായിക നേതാവ് എല്ലാത്തിലും ഉപരി കറ തീർന്ന മാണിക്കാരൻ ….. രൂബേഷിന് വിശേഷണങ്ങൾ ഏറെ. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പാർട്ടിയോടൊപ്പം അടിയുറച്ചു നിന്ന കേരള കോൺസ് സ്ഥാപക നേതാവ് P.C ജേക്കബ് പെരുമ്പള്ളിപറമ്പിലിന്റെ കൊച്ചു മകന് പാർട്ടി കൂറ് രക്തത്തിൽ അലിഞ്ഞുചേർന്ന വികാരമാണ്. വല്യപ്പച്ചന്റെ കൈപിടിച്ച് KSC (M) ലൂടെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് . കുമാരനല്ലൂർ മണ്ഡലം യൂത്ത് ഫ്രണ്ട് (എം) പ്രസിഡണ്ടായി 6 വർഷത്തെ തിളക്കമാർന്ന സംഘടന പരിചയം. യൂത്ത് ഫ്രണ്ട്‌ (എം) നിയോജകമണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ ജില്ലാ കമ്മിറ്റിയംഗം കേരളാ കോൺഗ്രസ് (എം)കോട്ടയം നിയോജകമണ്ഡലം കമ്മിറ്റി അംഗം തുടങ്ങി സംഘാടന കരുത്ത്.കോട്ടയം ക്നാനായ യാക്കോബായ വലിയപള്ളി മാനേജിംഗ് കമ്മിറ്റി അംഗം,ക്നാനായ അസോസിയേഷൻ മെമ്പർ ,ക്നാനായ കോൺഗ്രസ് ചിങ്ങവനം മേഖല ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ സാമുദായിക രംഗത്തും ശ്രദ്ധേയനാണ്.കോട്ടയം നിയോജകമണ്ഡലത്തിലെ നിറസാന്നിധ്യമായ രൂബേഷ് ബേബിയുടെ നേതൃത്വം കൂടുതൽ ഉയരങ്ങളിലേക്ക് യൂത്ത് ഫ്രണ്ടിനെ നയിക്കും.
നിയോജകമണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അനന്തു പി ജയൻ മികച്ച യുവജന സംഘടന പ്രവർത്തകനാണ്. കോളേജിൽ വിദ്യാഭ്യാസ കാലഘട്ടത്തിൽ ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തി. വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം മാണി സാറിന്റെ കാരുണ്യ പ്രവർത്തനത്തിൽ ആകൃഷ്ടനായി കേരള കോൺഗ്രസ് (എം) പാർട്ടിയിലെത്തി. യൂത്ത്ഫ്രണ്ട് (എം) കോട്ടയം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്,വെസ്റ്റ് മണ്ഡലം സെക്രട്ടറി നിയോജകമണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ ,SNDP യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി തുടങ്ങിയ വിപുലമായ സംഘടനാ പരിചയം.മഹാമാരി കാലത്ത് കേരള കോൺഗ്രസ് (എം) പാർട്ടിയുടെ “കോവിഡ് വണ്ടി ” യുടെ ക്യാപ്റ്റനായി നടത്തിയ സന്നദ്ധ പ്രവർത്തനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
രൂബേഷിന്റെയും അനന്തുവിനെയും നേതൃത്വത്തിൽ കോട്ടയം കേരള യൂത്ത് ഫ്രണ്ടിന്റെ കോട്ടയായി സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും.

Facebook Comments Box