ഭൂപതിവ് ഭേദഗതിബിൽ പാസാക്കിയതിൽ അഭിവാദ്യങ്ങളർപ്പിച്ച് കേരള കോൺഗ്രസ് (എം) പ്രകടനവും പൊതുസമ്മേളനവും നടത്തി.
തൊടുപുഴ:1964 ലെയും 1993ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനായി 1960 ലെ ഭൂപതിവ് ആക്ട് ഭേദഗതി ബിൽ പാസാക്കുവാൻ നടപടി സ്വീകരിച്ച എൽഡിഎഫ് സർക്കാരിനും അതിനു നേതൃത്വം കൊടുത്ത മന്ത്രി റോഷി അഗസ്റ്റിനുംഅഭിവാദ്യം അർപ്പിച്ച് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം സംഘടിപ്പിച്ചു. തൊടുപുഴ മാണി ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം മുനിസിപ്പൽ ഓഫീസിന് മുന്നിലൂടെ അമ്പലം ജംഗ്ഷൻ ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു . പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രൊഫ.കെ. ഐ ആൻറണി ഉദ്ഘാടനം ചെയ്തു. നടപ്പ് നിയമസഭാ സമ്മേളനത്തില്‍ തന്നെ ജില്ലയിലെ കര്‍ഷകരുടെ ആശങ്കകള്‍ ശാശ്വതമായി ഇല്ലാതാക്കാൻ ഈ ഭൂനിയമ ഭേദഗതി കൊണ്ട് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു
ഇടുക്കി ജില്ല രൂപീകരിച്ച നാള്‍ മുതലുള്ള ഭൂപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച ഇച്ഛാശക്തി സമാനതകളില്ലാത്തതാണ്. ജില്ലയിലെ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാൻ. നടത്തിയ ചരിത്രപരമായ ഇടപെടലിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ കേരള കോൺഗ്രസിന് ഏറെ ചാരിതാര്‍ത്ഥ്യം. ഉണ്ടെന്നും അതിന് നേതൃത്വം കൊടുക്കുവാൻ റോഷി അഗസ്റ്റിന് കഴിഞ്ഞുവെന്നതും അഭിമാനകരമാണെന്നും ആൻറണി പറഞ്ഞു നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷനായി. നേതാക്കളായ അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട് , ജയകൃഷ്ണൻ പുതിയേടത്ത് ,മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം,
സാൻസൺ അക്കക്കാട്ട്, ജോസ് മാറാട്ടിൽ, ജോസ് മഠത്തിനാൽ, ജോജോ അറക്കകണ്ടം, ബാബു ചൊള്ളാനി, സ്റ്റാൻലി കീത്തപിള്ളി, റോയ് വാലുമ്മേൽ, ജോർജ് പാലക്കാട്ട് സണ്ണി കടുത്തലകുന്നേൽ, ലിപ്‌സൺ കൊന്നക്കൽ,ഡോണി കട്ടക്കയം,റോയ്സൺ കുഴിഞ്ഞാലിൽ, അഡ്വ കെവിൻ ജോർജ്, ജോസ് പാറപ്പുറം, ശ്രീജിത്ത് ഒളിയറക്കൽ, കുര്യാച്ചൻ പൊന്നാമറ്റം ജോസ് കുന്നുംപുറം, ജെറാൾഡ് തടത്തിൽ, പി.ജി സുരേന്ദ്രൻ. തുടങ്ങിയവർ പ്രസംഗിച്ചു.