തൊടുപുഴ: നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ പി.ജെ ജോസഫ് എംഎൽഎയുടെ വീട്ടിലേക്ക് യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം കമ്മിറ്റി പ്രകടനവും ധർണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ധർണ്ണ 26 ന് 11:30 ന് ജില്ലാ പ്രസിഡൻറ് ജോമോൻ പൊടിപ്പാറ ഉദ്ഘാടനം ചെയ്യും .കഴിഞ്ഞ കുറെ വർഷങ്ങളായി തൊടുപുഴ മണ്ഡലത്തിൽ ഒരു വികസനവും നടത്താതെ പ്രസ്താവനകൾ മാത്രം ഇറക്കി ജനങ്ങളെ വഞ്ചിക്കുകയാണ് എം.എൽ.എയെന്ന് നേതാക്കൾ ആരോപിച്ചു .തൊടുപുഴ മാരിയിൽ കടവ് പാലം നിർമാണം 15 വർഷമായിട്ടും പൂർത്തിയാക്കാനാ യിട്ടില്ല .പുഴയോരം ബൈപ്പാസ് 22 വർഷമായി പൂർത്തിയാക്കാതെ കിടക്കുകയാണ് . മോർ ജംഗ്ഷൻ ഫ്ലൈ ഓവർ ,പുഴയോര നടപ്പാത,പൂമാല കാരിക്കോട് വണ്ണപ്പുറം ഹൈവേ,തൊടുപുഴ കൊച്ചി സബർബൻ ഹൈവേ തുടങ്ങിയവ പ്രസ്താവനകൾ ആയി മാത്രം ഒരുക്കുന്നതായി നേതാക്കൾ അറിയിച്ചു
Facebook Comments Box