National NewsPoliticsPoll

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് മന്ത്രി സഭ അംഗീകരിച്ചതിന്റെ അങ്കലാപ്പിൽ പ്രതിപക്ഷം; ഇനി വരാൻ പോകുന്നത് ബി ജെ പി യുഗം എന്ന് ആശങ്ക.

Keralanewz.com

ന്യൂഡല്‍ഹി:മോദി സർക്കാരിന്റെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്.

പാർലമെന്റില്‍ വോട്ടിനിട്ട് പാസാക്കുക എന്നതാണ് അടുത്ത ഘട്ടം. ഇരു സഭകളിലും ഭൂരിപക്ഷം ഉള്ളത് കൊണ്ട് ബില്ല് പാസാകും എന്ന കാര്യത്തിൽ തർക്കമില്ല. എന്നാല്‍ ഇതോടു കൂടി ഇനി വരാൻ പോകുന്ന ദശകങ്ങളില്‍ ബി ജെ പി യുടെ അപ്രമാദിത്വം രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളില്‍ കാണേണ്ടി വരുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷ കക്ഷികള്‍.

അത് കൊണ്ട് തന്നെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍.

തങ്ങളുടെ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഒരുമിച്ചുള്ള തെരഞ്ഞെടുപ്പിനെ എതിർക്കുന്നതായും കോണ്‍ഗ്രസ് ലോക്‌സഭാംഗം കെ സുരേഷ് പറഞ്ഞു. ബില്ല് ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിടണം എന്ന് കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് ജയറാം രമേശ് പറഞ്ഞു.

എന്നാല്‍ ബില്ലിനെതിരെ രൂക്ഷ വിമർശനമാണ് ഡി എം കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ ഉയർത്തിയത്. ബില്ല് ഡ്രാക്കോണിയൻ ആണെന്നും. ഫെഡറല്‍ വ്യവസ്ഥക്ക് നേരെയുള്ള കടന്നു കയറ്റമാണ് ബില്ലിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിപക്ഷ പാർട്ടികളും നിന്ന് ഇതിനെ എതിർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് അടിക്കടിയുണ്ടാകുന്ന തിരഞ്ഞെടുപ്പുകള്‍ കാരണം പലപ്പോഴും ശ്രദ്ധയും പണവും അനാവശ്യമായി ചിലവാക്കുന്നത് ഒഴിവാക്കുക എന്നതാണ് ഇതില്‍ കൂടെ ബി ജെ പി ലക്‌ഷ്യം വെക്കുന്നത്. 1970 കളില്‍ അധികാരം നിലനിർത്തുന്നതിന് വേണ്ടി ഇന്ദിര ഗാന്ധി ഇടപെടുന്നത് വരെ കേന്ദ്ര സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് രാജ്യത്ത് നടന്നു കൊണ്ടിരുന്നത് ‘

ഈ ബിൽ പാസായാൽ പ്രതിപക്ഷ പാർട്ടികൾ നേരിടാൻ പോകുന്നത് സമാനതകളില്ലാത്ത തിരിച്ചടികളായിരിക്കും.

Facebook Comments Box