Kerala News

കുട്ടികളെ ഉപേക്ഷിച്ച് ഫേസ്‌ബുക്ക് സുഹൃത്തിനൊപ്പം ഒളിച്ചോടിയ രണ്ട് യുവതികൾ അറസ്റ്റിൽ

Keralanewz.com

വിഴിഞ്ഞം : കുട്ടികളെ ഉപേക്ഷിച്ച് ഫേസ്‌ബുക്ക് സുഹൃത്തിനൊപ്പം പോയ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കോല സ്വദേശി ദിവ്യ (25), ചൊവ്വര സ്വദേശി മൃദുല (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും ആൺ സുഹൃത്തായ ടിറ്റോയും അറസ്റ്റിലായി

ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട ടിറ്റോയ്‌ക്കൊപ്പം മൂന്ന് ദിവസം മുൻപാണ് യുവതികൾ ഒളിച്ചോടിയത്. വിവാഹിതരായ ഇരുവർക്കും കുട്ടികൾ ഉണ്ടെന്നും കുട്ടികളെ ഉപേക്ഷിച്ചാണ് ഒളിച്ചോടിയതെന്നും പോലീസ് പറയുന്നു. ദിവ്യയ്ക്ക് നാല് വയസുള്ള മകനും രണ്ടര വയസുള്ള മകളുമുണ്ട്. മൃദുലയ്ക്ക് മൂന്നരവയസുള്ള ആൺകുട്ടിയാണുള്ളത്

സ്വകാര്യ വസ്ത്രവിപന ശാലയിലാണ് ദിവ്യ ജോലി ചെയ്യുന്നത്. മൃദുല മറ്റൊരു സ്ഥാപനത്തിലും ജോലി ചെയ്യുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് ഇരുവരും ടിറ്റോയെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായതോടെയാണ് ഇരുവരും ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് നാടുവിട്ടത്. തുടർന്ന് യുവതികളുടെ ഭർത്താക്കന്മാർ പോലീസിൽ പരാതി നൽകുകയായിരുന്നു

Facebook Comments Box