Kerala News

എല്ലാം ചെയ്ത് തരില്ലേ ? ചെയ്തു തരും രഹസ്യമായിരിക്കണം ; സംസ്ഥാനത്ത് പുരുഷ വേശ്യകൾ സജീവം, ആവശ്യക്കാരും ഏറെയെന്ന് റിപ്പോർട്ട്

Keralanewz.com

തലശേരി : സംസ്ഥാനത്ത് പുരുഷ വേശ്യകളുടെ സംഘം സജീവമാകുന്നതായി റിപ്പോർട്ട്. പുരുഷ വേശ്യകൾക്ക് ആവശ്യക്കാർ കൂടിയതോടെയാണ് സംഘങ്ങൾ സജീവമാകുന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘങ്ങൾ കൂടുതൽ ജില്ലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്

ഓൺലൈൻ വെബ്‌സൈറ്റുകൾ വഴിയും വാട്സാപ്പ് വഴിയുമാണ് ആവിശ്യക്കാരിലേക്ക് പുരുഷന്മാരെ എത്തിച്ച് നൽകുന്നത്. മണിക്കൂറുകൾക്ക് രണ്ടായിരം രൂപ മുതലാണ് ഇവർ ആവിശ്യക്കാരിൽ നിന്നും ഈടാക്കുന്നത്. വിവാഹ മോചനം നേടിയ സ്ത്രീകളും ഒറ്റയ്ക്ക് താമസിക്കുന്ന യുവതികളെയും ലക്ഷ്യമിട്ട് ഈ സംഘങ്ങളിലെ സ്ത്രീകൾ മുഖാന്തരം ബന്ധപ്പെടുകയും തുടർന്ന് ആവശ്യക്കാർക്ക് പുരുഷന്മാരെ എത്തിച്ച് നൽകുകയും ചെയ്യും

ഏത് പ്രായത്തിലുള്ള പുരുഷന്മാരെയും എത്തിച്ചു നൽകുമെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന മൊബൈൽഫോൺ സംഭാഷണത്തിൽ പറയുന്നു. ഒരു യുവതി ഓണലൈനിൽ കണ്ട നമ്പറിൽ വിളിച്ച് പുരുഷ വേശ്യമാരെ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു. ഒരു ദിവസത്തേക്ക് പത്ത് മുതൽ പതിനഞ്ച് രൂപ വരെയാണ് ഈടാക്കുന്നതെന്നും യുവതിയോട് ഏജന്റ് പറയുന്നുണ്ട്. എല്ലാം ചെയ്ത് തരില്ലേ എന്ന് യുവതി ചോദിക്കുബോൾ ചെയ്ത് തരുമെന്നും രഹസ്യമായിരിക്കണമെന്നും ഏജന്റ് ഫോൺ സംഭാഷണത്തിൽ പറയുന്നു

Facebook Comments Box