Tue. Apr 30th, 2024

സാനിയ ഇയ്യപ്പാ ഒരു രക്ഷയുമില്ലല്ലോ ; ഇൻസ്റ്റാഗ്രാം റീൽസിൽ താരം പങ്കുവെച്ച ഡാൻസ് ഏറ്റെടുത്ത് ആരാധകർ

By admin Sep 29, 2021 #news
Keralanewz.com

014 മുതൽ ചലച്ചിത്രമേഖലയിൽ സജീവമായ താരമാണ് സാനിയ ഇയ്യപ്പൻ. നടി,നർത്തകി,മോഡൽ എന്നീ മേഖലകളിൽ പ്രേക്ഷയ്ക്കിടയിൽ ശ്രദ്ധനേടിയ താരം ബാല്യകാലസഖി എന്ന മമ്മുട്ടി ചിത്രത്തിൽ ബാലതാരമായിട്ടാണ് അഭിനയ രംഗത്തെത്തുന്നത്. 2018 ൽ ക്വീൻ എന്ന ചിത്രത്തിൽ നായികയായെത്തിയ താരം തുടർന്ന് നിരവധി മലയാളചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി 4 ഡാൻസ് എന്ന റിയാലിറ്റിഷോയിലും താരം പങ്കെടുത്തിട്ടുണ്ട്

കുട്ടിക്കാലം മുതൽ നൃത്തം അഭ്യസിച്ച താരം നിരവധി വേദികളിൽ നൃത്തം വതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മിഡിയയിൽ സജീവമായ സാനിയ ബിഗ്‌ബോസ് താരം റംസാൻ മുഹമ്മദിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോകൾ അടുത്ത കാലത്ത് പങ്കുവെക്കുകയും വൈറലാകുകയും ചെയ്തിരുന്നു. ക്വീൻ എന്ന ചിത്രത്തിന് 2018 ലെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്ക്കാരം നേടുവാനും താരത്തിന് സാധിച്ചു. ലൂസിഫർ, പതിനെട്ടാം പടി, കൃഷ്ണൻ കുട്ടി പണി തുടങ്ങി, പ്രീസ്റ്റ്, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു

നിരവധി യാത്രകൾ നടത്താറുള്ള താരം തന്റെ പുതിയ ചിത്രങ്ങളും,വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സാനിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഡാൻസ് വീഡിയോ ശ്രദ്ധ നേടുകയാണ്. ഗ്ലാമറസ് ലുക്കിൽ നൃത്തം ചെയ്യുന്ന സാനിയയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്

https://www.instagram.com/reel/CUPn-2Nl2cP/?utm_source=ig_web_copy_link
Facebook Comments Box

By admin

Related Post