Kerala News

കാക്കനാട് , നിറ്റ ജലാറ്റിൻ കമ്പനിയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, മലയാളികള്‍ അടക്കം നാലു പേര്‍ക്ക് ഗുരുതരമായ പരിക്ക്

Keralanewz.com

എറണാകുളം: കാക്കനാടുള്ള നിറ്റ ജലാറ്റിൻ കമ്പനിയില്‍ ഉണ്ടാ സ്ഫോടനത്തിൽ ഒരാള്‍ മരിച്ചു. പഞ്ചാബ് മൊഹാലി സ്വദേശി രാജൻ ഒറാങ് ആണ് മരിച്ചത്.

രണ്ടു മലയാളികള്‍ അടക്കം നാലുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇടപ്പിള്ളി സ്വദേശി നജീബ്, തോപ്പില്‍ സ്വദേശി സനീഷ്, ഇതര സംസ്ഥാന തൊഴിലാളികളായ പങ്കജ്, കൗശിക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

ഇന്നലെ രാത്രി 8:30-ഓടെയാണ് അപകടം സംഭവിച്ചത്. കമ്പനിയിലേയും, സമീപത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടകാരണം എന്താണന്ന് കണ്ടെത്താനായി ഇന്ന് ഫോറൻസിക്ക് സംഘം അടക്കം സംഭവസ്ഥലത്ത് പരിശോധന നടത്തും. നിലവില്‍ പുറത്തുനിന്നുള്ളവരെ സ്ഥാപനത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും പോലീസ് വ്യക്തമാക്കി.

Facebook Comments Box