International News

കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി വിദേശകാര്യമന്ത്രാലയം.

Keralanewz.com

പ്രതിഷേധമുണ്ടായ സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്ബോള്‍ അതീവ ജാഗ്രത പാലിക്കണം.

ഇന്ത്യക്കാര്‍ ഹൈക്കമ്മീഷന്റെ വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് നിര്‍ദേശം. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സഹായം വേണമെങ്കില്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.

ഇന്ത്യൻ നയതന്ത്ര പ്രതിനിധി പവൻ കുമാര്‍ റായിയെ കാനഡ പുറത്താക്കിയതില്‍ തിരിച്ചടിച്ച്‌ കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യപുറത്താക്കിയിരുന്നു. കനേഡിയൻ ഹൈക്കമ്മീഷണര്‍ കാമറൂണ്‍ മക്കയിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് നടപടി അറിയിച്ചത്. അഞ്ച് ദിവസത്തിനകം ഇന്ത്യ വിടാനും കനേഡിയൻ നയതന്ത്ര പ്രതിനിധിക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Facebook Comments Box