കാഞ്ഞിരപ്പള്ളി : കഴിഞ്ഞ മെയ് മാസം മുതൽ ഗവൺമെന്റ് ചീഫ് വിപ്പിന്റെ വാഹനത്തിന് ഇൻഷുറൻസ് ഇല്ലായിരുന്നു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ തന്നെയുള്ള കുഞ്ഞുമോൻ വർഗീസ് എന്ന വ്യക്തി ഇത് കണ്ടുപിടിക്കുകയും സമൂഹമാധ്യമങ്ങളിൽ വഴി ആക്ഷേപം ഉന്നയിക്കുകയും ചെയ്തപ്പോൾ മാത്രമാണ് ജയരാജും സർക്കാരും ഈ വിവരം അറിയുന്നത്. അപ്പോൾ തന്നെ ഇൻഷുറൻസ് പുതുക്കി എടുത്തു കൊണ്ട് ജയരാജ് മാതൃക കാണിച്ചു. എങ്കിലും ഇരുപത്തിയഞ്ചിലധികം സ്റ്റാഫുകൾ ഉള്ള ഗവൺമെന്റ് ചീഫ് വിപ്പിന്റെ സ്റ്റാഫിന്റെ കൃത്യവിലോപം ആയിട്ടാണ് ഇതിനെ പാർട്ടി വിലയിരുത്തുന്നത്. ക്യാബിനറ്റ് റാങ്ക് ഉള്ള ഗവൺമെൻറ് ചീഫ് വിപ്പിന്റെ വാഹനത്തിന്റെ സുരക്ഷാപരിശോധന പോലും നോക്കുവാൻ കഴിയാത്ത ഇരുപത്തിയഞ്ചിലധികം സ്റ്റാഫുകളെ പിരിച്ചുവിടുണമെന്നാണ് പാർട്ടിയിലും മുന്നണിയിലും ആവശ്യമുയരുന്നത്. പല സ്റ്റാഫുകളും പാർട്ടി പ്രവർത്തകരോട് മോശമായി പെരുമാറുന്നതായി പാർട്ടി നേതാക്കൾ തന്നെ പരാതിപ്പെടുന്നു മുണ്ട്.
വീണ്ടും പോസ്റ്റുകൾ ഇട്ടുകൊണ്ട് പ്രസ്തുത വിഷയത്തിൽ ചർച്ചകൾ തുടരുകയാണ്. കുഞ്ഞുമോൻ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ചുവടെ ചേർക്കുന്നു.
“ഞാൻ രാവിലെ FB യിൽ ഇട്ട പോസ്റ്റാണ്
2023 May 17 ാം തീയതി ഇൻഷ്വറൻസ് തീർന്ന ചീഫ് വിപ്പിന്റെ വാഹനം ഇൻഷ്വറൻസ് ഇല്ലാതെ സർവ്വീസ് നടത്തുന്നതിനെക്കുറിച്ചായിരുന്നു ….. കുറച്ച് ആളുകൾ ഞാൻ എഴുതിയത തെറ്റാണ് എന്നെ ജയിലിലടയ്ക്കണം എന്ന് പറഞ്ഞ് കമന്റ് ചെയ്യുകയും ചീഫ് വിപ്പിന്റെ വാഹനത്തിന്റെ ഇൻഷുറൻസിന്റെ കോപ്പി കമന്റിടുകയും ചെയ്തു: …….. പക്ഷേ എതിരായി കമന്റിട്ട മണ്ടൻമാർ ഒരു കാര്യം ഓർത്തില്ല…….. കമ്പ്യൂട്ടറും സമയവും കള്ളം പറയില്ല എന്ന്😁😁….. ഇന്ന് 29 – 9 – 2023 ഉച്ച കഴിഞ്ഞ് 2.33 നാണ് ഈ വാഹനത്തിന് ഇൻഷ്വറൻസ് എടുത്തിരിക്കുന്നത് …… അത് എന്റെ പോസ്റ്റ് FB യിൽ വന്നിട്ട് മണിക്കൂറുകൾക്ക് ശേഷം ….”…. ഈ വാഗനം 4 മാസവും 12 ദിവസവും ഇഷ്വറൻസില്ലാതെ യാത്ര ചെയ്തു …… ഈ സമയത്ത് എന്തെങ്കിലും അപകടം സംഭവിച്ചിരുന്നുവെങ്കിൽ MLA യോ : ന്യായീകരിച്ച് എനിക്കെതിരെ പടവാള് എടുത്ത വൻ മാരോ നഷ്ടപരിഹാരം കൊടുക്കുമായിരുന്നോ ?
കമന്റിടുന്ന ന്യയീകരണ തൊഴിലാളികൾ നിങ്ങൾ അയച്ച രേഖകൾ കൂടി വായിച്ചു നോക്കേണ്ടതാണ്.”
പ്രസ്തുത പോസ്റ്റിന്റെ എഫ് ബി ലിങ്ക് : https://m.facebook.com/story.php?story_fbid=pfbid0PvKGdtSEzsTYNLvaf2ZHL8VvUzfRkfmUqTzVK3MQEeoqvzWonhxAHsFTymei1H8hl&id=100031380407772&mibextid=Nif5oz
വ
“ഞ