ശുചിത്വ ഭാരതത്തിനായി ചൂലെടുത്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ശുചിത്വ ഭാരതത്തിനായി “സ്വച്ഛതാ ഹി സേവ’ കാന്പയിനു തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഗാന്ധിജയന്തിക്കു മുന്നോടിയായി ഇന്നലെ പ്രമുഖ ഗുസ്തിതാരമായ അങ്കിത് ബയൻപുരിയയ്ക്ക് ഒപ്പമാണ് പ്രധാനമന്ത്രി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്. ആരോഗ്യസംരക്ഷണം, പരിസരശുചിത്വം എന്നിവയെക്കുറിച്ച് ഇരുവരും സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളും പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടു.

ഒന്നാം തീയതി ഒരു മണിക്കൂര്‍ ഒന്നിച്ച് – “ഏക് താരീഖ് ഏക് ഘണ്ടാ ഏക് സാഥ്’എന്ന പരിപാടിയുടെ ഭാഗമായി രാജ്യത്തുടനീളം ഇന്നലെ ശുചിത്വ യജ്ഞങ്ങള്‍ സംഘടിപ്പിച്ചു. ജന്മദിനത്തലേന്ന് ബാപ്പുവിന് ആദരാഞ്ജലിഅര്‍പ്പിക്കാൻ രാവിലെ പത്തുമുതല്‍ ആരംഭിക്കുന്ന ശുചിത്വ യജ്ഞത്തില്‍ പൗരന്മാര്‍ പങ്കാളികളാകണമെന്ന് മോദി അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ ലക്കത്തിലെ “മൻ കി ബാത്തി’ലും പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തുടനീളമുള്ള മാര്‍ക്കറ്റുകള്‍, റെയില്‍വേ ട്രാക്കുകള്‍, ജലാശയങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയു…