Kerala NewsNational News

തോറ്റാൽ സ്ഥാനത്തുണ്ടാകില്ല മുന്നറിയിപ്പുമായി സ്റ്റാലിൻ

Keralanewz.com

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുമ്ബില്‍ കണ്ട് ഡി.എം.കെ ജില്ലാ സെക്രട്ടറിമാര്‍ക്ക് മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.
തിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ മുന്നണി സ്ഥാനാ‍ര്‍ത്ഥികള്‍ തോറ്റാല്‍ അതത് മണ്ഡലങ്ങളിലെ ജില്ലാ സെക്രട്ടറിമാരെ പുറത്താക്കുമെന്നാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്. തമിഴ്നാട്ടില്‍ മുഴുവൻ സീറ്റുകളും ലക്ഷ്യമിട്ടാണ് സ്റ്റാലിന്റെ നീക്കം. ബി.ജെ.പി ബന്ധമില്ലാതെ പുതിയ മുന്നണി രൂപീകരിക്കുമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എ.ഐ.എ.ഡി.എം.കെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ തമിഴ്നാട്ടില്‍ ത്രികോണ മത്സരം ഉറപ്പായി.

Facebook Comments Box