Kerala News

ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി 10 വയസ്സുകാരന് ദാരുണാന്ത്യം

Keralanewz.com

ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി 10 വയസ്സുകാരന് ദാരുണാന്ത്യം. രാജസ്ഥാന്‍ ബാരന്‍ ജില്ലയിലെ ചബ്ര നഗരത്തിലാണ് സംഭവം.
മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഊഞ്ഞാലിന്റെ കയര്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്.
കയര്‍ കഴുത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ഛര്‍ദ്ദിക്കുകയും പിന്നാലെ അബോധാവസ്ഥയിലാവുകയും ചെയ്ത കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആദില്‍ എന്ന പത്തുവയസ്സുകാരനാണ് മരിച്ചത്.
വീട്ടില്‍ അടുത്തിടെ ജനിച്ച കുഞ്ഞിന് വേണ്ടി കെട്ടിയ ഊഞ്ഞാലില്‍ പത്തുവയസ്സുകാരന്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കയര്‍ കഴുത്തില്‍ കുടുങ്ഹിയ ഉടനെ അബോധാവസ്ഥയിലായ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പൊലീസ് പറയുന്നു.

Facebook Comments Box