Fri. May 10th, 2024

12 വര്‍ഷത്തിന് ശേഷം വീണ്ടും ലോകകപ്പ് ട്രോഫി സച്ചിന്റെ കൈയ്കളിലേയ്ക്ക് എത്തുന്നു. ആരാധകര്‍ ആവേശത്തില്‍

By admin Oct 4, 2023 #cricket
Keralanewz.com

മൂംബെ : നീണ്ട 24 വര്‍ഷത്തെ കരിയറില്‍ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും സ്വന്തമാക്കിയാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കര്‍ കളിക്കളത്തില്‍ നിന്ന് വിട പറഞ്ഞത്

1987ലെ ബോള്‍ ബോയ് മുതല്‍ ആറ് ടൂര്‍ണമെന്റുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് വരെ.. ലോകകപ്പിന് എപ്പോഴും എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. 2011ല്‍ ലോകകപ്പ് നേടിയത് എന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും അഭിമാനകരമായ നിമിഷമായിരുന്നു. ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകള്‍ യുവതാരങ്ങള്‍ക്ക് വളരെയധികം പ്രചോദനം നല്‍കും. അത്തരമൊരു പ്രത്യേക ടീമും കളിക്കാരും ഇവിടെ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ കടുത്ത മത്സരത്തിന് തയ്യാറാണ്. ഈ മഹത്തായ ടൂര്‍ണമെന്റിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റ് യുവതാരങ്ങളെ പ്രചോദിപ്പിക്കും’ സച്ചിൻ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരില്‍ ഒരാളാണ് സച്ചിൻ. തന്റെ 19-ാം വയസ്സിലാണ് സച്ചിൻ ടെണ്ടുല്‍ക്കര്‍ ആദ്യമായി ലോകകപ്പ് കളിക്കുന്നത്. ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്ബോള്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടം സച്ചിന്റെ പേരിലാണ്. ലോകകപ്പില്‍ 2000ല്‍ കൂടുതല്‍ റണ്‍സ് നേടിയ ഒരേയൊരു ബാറ്റ്സ്മാൻ ഇപ്പോഴും സച്ചിൻ മാത്രമാണ്. ഒരു ലോകകപ്പില്‍ 663 റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡും സച്ചിന്റെ പേരിലാണ്.

Facebook Comments Box

By admin

Related Post