Sports

ഒളിമ്ബിക്‌സിലേക്ക് ക്രിക്കറ്റ് തിരിച്ചുവരുന്നു

Keralanewz.com

ഒളിമ്ബിക്‌സ് മത്സരയിനമായി ക്രിക്കറ്റ് എത്തുന്നു. ഒളിമ്ബിക്‌സ് ചരിത്രത്തില്‍ 1900ത്തിലെ പാരീസ് ഗെയിംസില്‍ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള ക്രിക്കറ്റ് 2028 ലോസ് ആഞ്ചലസ് ഒളിമ്ബിക്‌സിലാണ് മത്സരയിനമായി തിരിച്ചെത്തുന്നത്.

ട്വന്റി 20 ഫോര്‍മാറ്റിലാണ് ഒളിമ്ബിക്‌സില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് പങ്കെടുക്കാം. ക്രിക്കറ്റിനെ കൂടാതെ സോഫ്റ്റ്‌ബോള്‍, ബേസ്‌ബോള്‍, ഫ്‌ളാഗ് ഫുട്‌ബോള്‍ എന്നീ കായികയിനങ്ങളും ഒളിമ്ബിക്‌സില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായിട്ടുണ്ട്. ഒക്ടോബര്‍ 15, 16 തീയതികളില്‍ മുംബൈയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഒളിമ്ബിക് കമ്മിറ്റി സമ്മേളനത്തില്‍ ഔപചാരികമായ പ്രഖ്യാപനമുണ്ടായേക്കും.

Facebook Comments Box