Sat. Apr 27th, 2024

ബീജിങ് ഒളിമ്ബിക്സ് : യു.എസിനു പുറകേ ബഹിഷ്കരിച്ച്‌ ന്യൂസിലാന്‍ഡും

By admin Dec 7, 2021 #olympics
Keralanewz.com

ഓക്ലാന്‍ഡ്: ചൈനയില്‍ നടക്കാനിരിക്കുന്ന ബീജിങ് ഒളിമ്ബിക്സ് നയതന്ത്രപരമായി ബഹിഷ്കരിക്കുമെന്ന് ന്യൂസിലാന്‍ഡ്.

നേരത്തേ, ഒളിമ്ബിക്സ് ബഹിഷ്കരിക്കുമെന്ന് അമേരിക്കയും അറിയിച്ചിരുന്നു. ഇതിനു തൊട്ടു പിറകെയാണ് ന്യൂസിലന്‍ഡും അതേ പാത പിന്തുടരുന്നത്.

2022 ഫെബ്രുവരി നാലിനാണ് ഒളിമ്ബിക്സ് ആരംഭിക്കുന്നത്. ന്യൂസിലാന്‍ഡ് നയതന്ത്ര പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി ഗ്രാന്‍ഡ് റോബര്‍ട്ട്സണ്‍ നേരിട്ടാണ് അറിയിച്ചത്. ന്യൂസിലാന്‍ഡ് ടെലിവിഷന്‍ ന്യൂസ് ചാനലില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, ന്യൂസിലാന്‍ഡ് കായിക താരങ്ങള്‍ ഒളിംപിക്സില്‍ പങ്കെടുക്കുന്ന കാര്യം പ്രധാനമന്ത്രി സൂചിപ്പിച്ചില്ല.

ഉയിഗുര്‍ മുസ്ലിങ്ങളോടുള്ള മനുഷ്യത്വരഹിതമായ ചൈനയുടെ പെരുമാറ്റം കാരണമാണ് യു.എസിന്റെ ഈ തീരുമാനം. ഉയിഗുര്‍ കൂട്ടക്കൊലകള്‍, മനുഷ്യരാശിയോടുള്ള കുറ്റമായാണ് അമേരിക്ക കാണുന്നത്. ഇതിനു നിശബ്ദ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ന്യൂസിലാന്‍ഡിന്റെ ഈ തീരുമാനം.

Facebook Comments Box

By admin

Related Post