Sports

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചരിത്രമെഴുതി കോലി;

Keralanewz.com

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത നാലാമത്തെ താരം എന്ന റെക്കോഡ് കോലി സ്വന്തമാക്കി.

2023 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെയാണ് കോലി ചരിത്രം കുറിച്ചത്. മത്സരത്തില്‍ 35 റണ്‍സെടുത്തതോടെ കോലി നാലാം സ്ഥാനത്തെത്തി. ശ്രീലങ്കയുടെ ഇതിഹാസ താരം മഹേല ജയവര്‍ധനയെ മറികടന്നാണ് കോലി നാലാമതെത്തിയത്. ഏറ്റവുമധികം അന്താരാഷ്ട്ര റണ്‍സ് നേടിയ താരം ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കറാണ്. 782 ഇന്നിങ്സുകളില്‍ നിന്നായി 34357 റണ്‍സാണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്.

Facebook Comments Box