അഭിമുഖം തടസപ്പെടുത്തിയ യുവാവിനെ തല്ലി; ലക്ഷ്മി മഞ്ജുവിന്റെ വിഡിയോ വൈറലായി, പ്രതികരണവുമായി താരം
തന്റെ അഭിമുഖം തടസപ്പെടുത്തിയ യുവാവിനെ തല്ലി നടി ലക്ഷ്മി മഞ്ജു. ദുബായില്‍ നടന്ന സൈമ അവാര്‍ഡിലെ റെഡ് കാര്‍പ്പറ്റില്‍ വച്ചാണ് സംഭവമുണ്ടായത്.
താരം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഒരു യുവാവ് കാമറയ്ക്ക് മുന്നിലൂടെ നടക്കുകയായിരുന്നു. അതുകണ്ട് ദേഷ്യം വന്ന ലക്ഷ്മി അയാളെ തല്ലി. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവത്തില്‍ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ ജോലിക്കിടയില്‍ നുഴഞ്ഞു കയറിയാല്‍ അനുഭവം ഇതായിരിക്കുമെന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എന്റെ മാസ്റ്റര്‍ പീസിലേക്ക് അലക്ഷ്യമായി നുഴഞ്ഞു കയറിയാല്‍ ഫലം ഇതായിരിക്കും. ഓര്‍ത്തോളൂ, ഞാൻ ഒരു ആര്‍ട്ടിസ്റ്റ് മാത്രമല്ല. ഞാൻ ഫ്രെയിമിനെ തീപിടിപ്പിക്കുന്നതില്‍ പ്രൊഫഷണലായ ഒരാള്‍ കൂടിയാണ്. വയലൻസ് ഒന്നിനുമുള്ള ഉത്തരമല്ല എന്നറിയാം പക്ഷേ.- എന്നാണ് ലക്ഷ്മി മാഞ്ജു കുറിച്ചത്.
Facebook Comments Box