FilmsTravel

നടിയുടെ ആഡംബര കാറപകടത്തില്‍പ്പെട്ടു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Keralanewz.com

മുംബയ്: ബോളിവുഡ് നടിയുടെ ആഡംബര കാറിടിച്ച്‌ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഷാരൂഖ് ഖാൻ ചിത്രം സ്വദേസിലെ നായികയായ ഗായത്രി ജോഷിയും ഭര്‍ത്താവായ വികാസ് ഒബ്‌റോയിയും സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനിയാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ സ്വിറ്റ്സര്‍ലാൻഡ് സ്വദേശികളായ ക്രൗട്ട്ലി (63). മാര്‍ക്സ് ക്രൗട്ട്ലി (67) എന്നിവരാണ് മരിച്ചത്. അവധികാലം ചെലവഴിക്കാനായിട്ടാണ് താരവും ഭര്‍ത്താവും ഇറ്റലിയിലെ സര്‍ഡിനയില്‍ എത്തിയത്. ടെയ്ലഡയില്‍ നിന്ന് ഓള്‍ബിയയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. താരത്തിനും ഭര്‍ത്താവിനും അപകടത്തില്‍ കുഴപ്പമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലംബോര്‍ഗിനി കാര്‍ ഫെരാരിയിലും തുടര്‍ന്ന് ക്യാമ്ബറിലും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നിരവധി വാഹനങ്ങള്‍ തകരുകയും ചെയ്തു.

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ജനിച്ച ഗായത്രി വീഡിയോ ജോക്കിയായിട്ടാണ് സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്. 2004ല്‍ അശുതോഷ് ഗോവാരിക്കല്‍ സംവിധാനം ചെയ്ത സ്വദേസ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചു. തുടര്‍ന്ന് 2005ല്‍ വ്യവസായിയായ വികാസ് ഒബ്റോയിയെ വിവാഹം കഴിക്കുകയായിരുന്നു.

Facebook Comments Box