ഞാന്‍ രാജാവായിരുന്നു! ഭാര്യയ്ക്ക് മന്ത്രിയുമായി അവിഹിതം, ഞാനവളെ തട്ടി; കഴിഞ്ഞ ജന്മത്തെപ്പറ്റി സഞ്ജു
ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് സഞ്ജയ് ദത്ത്. സുനില്‍ ദത്തിന്റേയും നര്‍ഗിസിന്റേയും മകനായ സഞ്ജയ് അവരുടെ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്.
അധികം വൈകാതെ തന്നെ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറാന്‍ സഞ്ജയ് ദത്തിന് സാധിച്ചു. റോക്കി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ താരമായി മാറിയ സഞ്ജുവിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
അതേസമയം തന്റെ ജീവിതത്തില്‍ ധാരാളം ദുരന്തങ്ങളെ സഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. അമ്മയുടെ മരണമായിരുന്നു ആദ്യത്തെ ദുരന്തം. ആദ്യ ഭാര്യയുടെ മരണവും സഞ്ജുവിനെ തളര്‍ത്തി. ഇതിനിടെ 1993 ലെ ബോംബെ ബോംബ് സ്‌ഫോടന കേസില്‍ അകത്തായി. മയക്കുമരുന്നിന്റെ ഉപയോഗവും കരിയറിനേയും ജീവിതത്തേയും സാരമായി തന്നെ ബാധിച്ചു. വിവാദങ്ങള്‍ യാതൊരു പഞ്ഞവുമില്ലാത്ത ജീവിതമായിരുന്നു സഞ്ജുവിന്റേത്.
പിന്നീടാണ് സഞ്ജയ് ദത്ത് മാന്യതയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. തന്റെ ദുശ്ശീലങ്ങളെല്ലാം ഉപേക്ഷിച്ച് പുതിയൊരു ജീവിതം നയിക്കുകയാണ് സഞ്ജയ് ദത്ത് ഇപ്പോള്‍. മുമ്ബൊരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ താനൊരു കമ്യൂണിറ്റിയെ പരിചയപ്പെട്ടതെന്നും അവര്‍ വിരലടയാളം നോക്കി കഴിഞ്ഞ ജന്മത്തെക്കുറിച്ച് പറയുന്നതിനെക്കുറിച്ചുമെല്ലാം സഞ്ജയ് ദത്ത് സംസാരിച്ചിരുന്നു.
”എന്റെയൊരു സുഹൃത്ത് ഗംഗാവതിയിലുണ്ട്. അവനാണ് ശിവ്‌നാരിയെക്കുറിച്ച് പറയുന്നത്. മദ്രാസില്‍ നിന്നും രണ്ട് മണിക്കൂര്‍ ദൂരെയാണ്. അവര്‍ക്ക് ആകെ അറിയുന്നത് രജനീകാന്തിനെയാണ്. മറ്റാരേയും അവര്‍ക്ക് അറിയില്ല. ചെറിയൊരു ഗ്രാമമാണ്. അവര്‍ക്ക് വിരലടയാളം കൊടുത്താല്‍ അവരൊരു ഓലയെടുക്കും. എന്റെ ഓലയെടുത്ത് അച്ഛന്റെ പേര് ബല്‍രാജ് ദത്ത് ആണെന്ന് പറഞ്ഞു. അല്ല, സുനില്‍ ദത്ത് ആണെന്ന് ഞാന്‍ പറഞ്ഞു. അമ്മയുടെ പേര് ഫാത്തിമയാണെന്ന് പറഞ്ഞു. അതൊക്കെ ആര്‍ക്കാണ് അറിയുന്നത്? അല്ലെന്ന് ഞാന്‍ പറഞ്ഞ് നോക്കിയെങ്കിലും അസാധ്യമാണെന്നാണ് അയാള്‍ പറഞ്ഞത്” സഞ്ജയ് ദത്ത് പറയുന്നു.