FilmsNational News

വാമിഖയുടെ ഗ്ളാമര്‍ ലുക്ക് , രൂക്ഷ വിമര്‍ശനം

Keralanewz.com

ഗോദയിലൂടെ മലയാളത്തിനു പരിചിതയായ പഞ്ചാബി താരം വാമിഖ ഗബ്ബി അഭിനയിക്കുന്ന ഖുഫിയ എന്ന നെറ്റ് ഫ്ളിക്സിന്റെ സ്‌പൈ ത്രില്ലര്‍ ചിത്രത്തിന് എതിരെ രൂക്ഷവിമര്‍ശനം.

ചിത്രത്തില്‍ വാമിഖയുടെ ഹോട്ട് രംഗങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പ്രചരിക്കുന്നു.അതീവ ഗ്ളാമര്‍ ലുക്കില്‍ എത്തുന്ന താരത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സിനിമയ്ക്കെതിരെയും വാമിഖ ഗബ്ബിയ്ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയരുന്നു. ഇന്ത്യൻ സംസ്‌കാരത്തെ നശിപ്പിക്കുകയാണെന്ന് നിര്‍മ്മാതാവും നടനുമായ കമാല്‍ ആര്‍ ഖാൻ ആരോപിച്ചു. അതേസമയം തബു, അലിഫസല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിഷ് വിദ്യാര്‍ത്ഥി, അതുല്‍ കുല്‍കര്‍ണി എന്നിവരാണ് മറ്റു താരങ്ങള്‍.

രോഹൻ, നരൂലയും വിശാല്‍ ഭരദ്വാജും ചേര്‍ന്നാണ് തിരക്കഥ. വിശാല്‍ ഭരദ്വാജ് തന്നെയാണ് സംവിധാനം.

Facebook Comments Box