ആശുപത്രി വളപ്പില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി: ആശുപത്രി സൂപ്രണ്ടിന് പിഴ
തിരുവനന്തപുരം: ജനറല്‍ ആശുപത്രി വളപ്പില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതിന് ആശുപത്രി സൂപ്രണ്ടിന് പിഴയിട്ട് അധികൃതര്‍
.10,000 രൂപയാണ് സൂപ്രണ്ടിന് പിഴ ചുമത്തിയത്. നഗരസഭ അധികൃതരാണ് സൂപ്രണ്ടിന് പിഴ ചുമത്തിയത്. മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാത്തതിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യമടക്കം കുമിഞ്ഞുകൂടിയതിനെതിരെ പരാതികള്‍ ലഭിച്ചതോടെ ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Facebook Comments Box