International News

ഹമാസിന് കനത്ത തിരിച്ചടിയുമായി ഇസ്രയേല്‍

Keralanewz.com

ഇസ്രായേൽ ആക്രമണത്തില്‍ ഹമാസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടു. ഖാന്‍ യുനിസിലെ ആക്രമണത്തില്‍ ഹമാസ് ധനമന്ത്രി ജവാദ് അബു ഷമല ഉള്‍പ്പെടെ 2 മുതിര്‍ന്ന ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായാണ് ഇസ്രയേലിന്റെ അവകാശവാദം.

ആഭ്യന്തര ചുമതലയുള്ള സഖരിയ അബു മാമറാണ് കൊല്ലപ്പെട്ട മറ്റൊരു പ്രമുഖന്‍.

ഇസ്രയേല്‍ ആക്രമണം ശക്തിപ്പെടുത്തിയതോടെ ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഇരുഭാഗത്തുമായി മരണസഖ്യം 1700 പിന്നിട്ടു. ഗാസയില്‍ മാത്രം 830 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Facebook Comments Box