Thu. May 2nd, 2024

എന്റെ ശ്രദ്ധ കുറവ് കൊണ്ട് വന്നതാണത്; മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞാല്‍ സ്ത്രീകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും അത് ചെയ്യണമെന്ന് മഞ്ജു സുനിച്ചൻ

By admin Oct 14, 2023
Keralanewz.com

കൊച്ചി: റിയാലിറ്റി ഷോയിലൂടെ വന്ന് ജനമനസുകളില്‍ ഇടം പിടിച്ച വ്യക്തിയാണ് മഞ്ജു. പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന മിന്നും പ്രകടനമാണ് വെറുതെ അല്ല ഭാര്യ ഷോയിലൂടെ മഞ്ജു കാഴ്ച്ചവെച്ചത്.
അങ്ങനെ അതില്‍ ഒന്നാമത് എത്താൻ മഞ്ജുവിലും ഭര്‍ത്താവിനും സാധിച്ചു. ആ ഷോയിലൂടെ മഞ്ജുവിന്റെ ജീവിതം മാറി മറിയുകയായിരുന്നു. പിന്നീട് ഒട്ടനവധി അവസരങ്ങളാണ് ഇവരെ തേടി എത്തിയത്. ഇപ്പോള്‍ സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് മഞ്ജു സുനിച്ചൻ. മഞ്ജുവിന് ഏക മകനാണ്, ബെര്‍ണാച്ചു എന്ന വിളിപ്പേരുള്ള ബെര്‍ണാഡ്. വെറുതെ അല്ല ഭാര്യ നടക്കുന്ന സമയം മുതല്‍ മഞ്ജുവിന്റെ ഒപ്പം ബെര്‍ണാച്ചനേയും പ്രേക്ഷകര്‍ക്ക് അറിയാം.

അടുത്തിടെയാണ് മഞ്ജുവിന്റെ യൂട്രസ് റിമൂവ് ചെയ്തത്. തന്റെ ശ്രദ്ധ കുറവ് കൊണ്ട് വന്ന അസുഖമായിരുന്നുവെന്നും വെറും ഗുളികയില്‍ തീരേണ്ട പ്രശ്നം ഓപ്പറേഷൻ വരെ എത്തിയെന്നും മഞ്ജു പറഞ്ഞിരുന്നു. മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞാല്‍ സ്ത്രീകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ബോഡി ചെക്കപ്പ് നടത്തണമെന്നും മഞ്ജു തന്റെ ആരാധകരോടായി പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സപ്പോര്‍ട്ട് തന്റെ മകനാണെന്നാണ് മഞ്ജു പറയുന്നത്. മകനെ ഗര്‍ഭം ധരിച്ച കാലത്തെക്കുറിച്ചും, ഇന്ന് മകൻ നല്‍കുന്ന പിന്തുണയെക്കുറിച്ചുമാണ് മഞ്ജു കുറിച്ചത്. കുറച്ചുകാലം നിന്റെ വീട് എന്റെ ഉദരമായിരുന്നു. അന്നൊക്കെ ഞാൻ ഒറ്റക്ക് ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ നീ ഈ ലോകത്തേക്ക് വന്നപ്പോള്‍ അന്നും ഞാൻ നിന്നെ പൊന്നുപോലെ നോക്കി വളര്‍ത്തി, നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു, എന്തിനും ഏതിനും.

ഞാൻ എന്നും നിന്റെ ഒപ്പം തന്നെ ഉണ്ടാകും. പക്ഷെ നിനക്ക് ഒരിക്കലും അറിയില്ല നീ എന്നെ എത്രമാത്രം പിന്തുണക്കുന്നു, എന്നെ എത്രമാത്രം നീ സംരക്ഷിക്കുന്നു എന്ന്.എന്റെ എല്ലാ വിഷമഘട്ടത്തിലും നീ ആയിരുന്നു എന്റെ ശക്തിയും, സപ്പോര്‍ട്ടും എല്ലാം. ഞാൻ നിന്നോട് അത്രയധികം കടപ്പെട്ടിരിക്കുന്നു മോനെ, എന്നെ ഇത്രത്തോളം നീ സംരക്ഷിക്കുന്നതില്‍. ഞാൻ പ്രസവിച്ച എന്റെ ഏറ്റവും നല്ല സുഹൃത്താണ് നീ. മഞ്ജു ഇമോഷണലായി കുറിച്ചു. പതിവില്ലാതെ മകന്റെ കുറച്ച്‌ ചിത്രങ്ങളും മഞ്ജു പങ്കുവച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post