National News

പിണങ്ങി റെയില്‍വേ ട്രാക്കിലേക്കോടിയ ഭാര്യയെ ആശ്വസിപ്പിച്ച്‌ കെട്ടിപ്പിടിച്ചു, ദമ്ബതികള്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു

Keralanewz.com

ട്രാക്കില്‍ കെട്ടിപിടിച്ചു നിന്ന ദമ്ബതികളെ ട്രെയിന്‍ ഇടിച്ച്‌ തെറിപ്പിച്ചു. ഗോവിന്ദ് സോങ്കര്‍ (30), ഭാര്യ ഖുശ്ബു സോങ്കര്‍ (28) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ വാരാണസിയിലെ പഞ്ച്‌കോശി റെയില്‍വേ ക്രോസിലാണ് സംഭവം.
മദ്യലഹരിയിലായിരുന്ന ഗോവിന്ദ് യുവതിയുമായി വഴക്കിട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വഴക്കിട്ട ശേഷം ഖുശ്ബു റെയില്‍വേ ട്രാക്കിലേക്ക് പോയി. പിണങ്ങി പോയ ഭാര്യയെ സമാധാനിപ്പിക്കുന്നതിനായി ഗോവിന്ദ് പിന്നാലെ ചെന്ന് കെട്ടിപ്പിടിച്ചു. എന്നാല്‍, ആ സമയം അമിതവേഗതയില്‍ വന്ന ട്രെയിന്‍ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ദമ്ബതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്

Facebook Comments Box