Kerala News

കരുവന്നൂര്‍ സഹകരണത്തട്ടിപ്പ്: സതീഷ് കുമാറിന് 46 ബാങ്ക് അക്കൗണ്ടുകള്‍

Keralanewz.com

കൊച്ചി:കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 35 പേരുടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വത്തുക്കള്‍ കണ്ടുകെട്ടി.

പി ആര്‍ അരവിന്ദാക്ഷന്‍, ജില്‍സ്, സതീഷ് കുമാര്‍, എന്നിവരുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെ ഇ ഡി കണ്ടുകെട്ടി. ജില്‍സിന്റേയും ഭാര്യയുടേയും 30 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ ഇ ഡി കണ്ടുകെട്ടിയിട്ടുണ്ട്. ജില്‍സന്റെ മൂന്നു വസ്തുവകകളാണ് കണ്ടുകെട്ടിയത്.

സതീഷ് കുമാറിന്റെ ഒരു കോടി രൂപയും 46 അക്കൗണ്ടുകളും ഇഡി കണ്ടുകെട്ടി. സതീഷ് കുമാറിന്റെയും ഭാര്യയുടെയും 24 വസ്തുക്കളാണ് കണ്ടുകെട്ടിയത്. പി. ആര്‍ അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളാണ് ഇ.ഡി കണ്ടുകെട്ടിയത്. അരവിന്ദാക്ഷന് എസ്ബിഐയില്‍ 66,75,900 രൂപയുടേയും പെരിങ്ങണ്ടൂരില്‍ 1.02 കോടിയുടേയും ഇടപാടുള്ളതായി ഇ ഡിക്ക് വ്യക്തമായി. പ്രതികള്‍ ബിനാമി ലോണ്‍ തരപ്പെടുത്തിയ 31 പേരില്‍ നിന്നും സ്വത്തുവകകള്‍ കണ്ടുകെട്ടി.

Facebook Comments Box