FilmsKerala News

കുട്ടിയുടുപ്പില്‍ ടൈംസ് സ്ക്വയറില്‍ മീര ജാസ്മിൻ, പ്രായം പിന്നോട്ടാണോ എന്ന് ആരാധകര്‍

Keralanewz.com

ലയാളത്തിലെ ഒരുകാലത്തെ ഇഷ്ടനായികയായിരുന്നു മീര ജാസ്മിൻ. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് താരം.

പ്രായത്തെ പിന്നിലാക്കുന്ന ലുക്കിലാണ് മീര ജാസ്മിൻ തന്റെ ഇൻസ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോള്‍ വൈറലാവുന്നത് ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ നിന്നുള്ള മീരയുടെ ചിത്രങ്ങളാണ്.

കുട്ടിഡ്രസ് അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കൊണുന്നത്. വരികള്‍ക്കിടയിലൂടെയുള്ള ജീവിതം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങള്‍. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. വീണ്ടും ചെറുപ്പമായി എന്നാണ് ആരാധകരുടെ കമന്റുകള്‍.

ആറു വര്‍ഷങ്ങള്‍ക്കു ശേഷം സത്യൻ അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര നായികയായി മലയാളത്തിലേക്ക് തിരിച്ചെത്തിയത്. മലയാളത്തിലും തമിഴിലുമായി നിരവധി പ്രോജക്ടുകളാണ് നടിയെ തേടിയെത്തുന്നത്. യൈ നോട്ട് സ്റ്റുഡിയോസ് സംവിധാനം ചെയ്യുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിലും തിരിച്ചെത്തുകയാണ് മീര. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ക്വീൻ എലിസബത്ത്’ ആണ് മലയാളത്തില്‍ മീരയുടെ പുതിയ ചിത്രം. നരേനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Facebook Comments Box