Sun. May 5th, 2024

കെ പി സി സി യോഗത്തില്‍ പി ആര്‍ വിദഗ്ധന്‍; മുഖ്യമന്ത്രിക്കു മറുപടിയുമായി വി ഡി സതീശന്‍

By admin Oct 16, 2023
VD Satheesan. File photo: Manorama
Keralanewz.com

തിരുവനന്തപുരം | കെ പി സി സി യോഗത്തില്‍ പി ആര്‍ വിദഗ്ധന്‍ സുനില്‍ കനുഗോലു പങ്കെടു ത്തതിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
കോണ്‍ഗ്രസ് എങ്ങനെ രാഷ്ട്രീയം നടത്തണമെന്ന് പിണറായി വിജയന്‍ പഠിപ്പിക്കേണ്ടെന്ന് അദ്ദേഹം തിരിച്ചടിച്ചു.

കൊവിഡ് കാലത്തു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നടത്തിയത് പി ആര്‍ ഏജന്‍സിയാണ്. പി ആര്‍ ഏജന്‍സിയെ കെട്ടിപ്പിടിച്ചാണ് പിണറായി നടക്കുന്നത്. നിയമസഭയില്‍ പോലും പി ആര്‍ ഏജന്റുമാരുടെ സാന്നിധ്യമുണ്ടായി. കള്ളം പറയുന്നതില്‍ മുഖ്യമന്ത്രിക്ക് നാണമില്ല. എന്തൊരു തൊലിക്കട്ടിയാണു പിണറായിക്കെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

Facebook Comments Box

By admin

Related Post