പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് ഉള്ളവര്‍ ശ്രദ്ധിക്കുക; മൂന്ന് പ്രധാന മാറ്റങ്ങള്‍ നടപ്പിലാക്കി കേന്ദ്ര ധനമന്ത്രാലയം
ന്യൂഡൽഹി:സാധാരണക്കാരന്റെ സാമ്ബത്തിക ഇടപാടുകളില്‍ പോസ്റ്റ് ഓഫീസ് ഇന്നും പ്രധാന പങ്കുവഹിക്കുന്നുണ്ട്. നിക്ഷേപ പദ്ധതികളില്‍ ജനങ്ങള്‍ ഏറെയും ആശ്രയിക്കുന്നത് തപാല്‍ വകുപ്പിനെയാണ്
.
ബാങ്കിംഗ് ഇടപാടുകള്‍ക്കൊപ്പം തന്നെ ഈ മേഖലയില്‍ വൻ മുന്നേറ്റം നടത്താൻ അടുത്ത കാലത്തായി തപാല്‍ വകുപ്പിനും സാധിച്ചിട്ടുണ്ട്. തപാല്‍ വകുപ്പില്‍ നടന്നു വരുന്ന നിക്ഷേപ പദ്ധതികളില്‍ ഏറെയും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സ്‌കീമുകളാണ്. വളരെ വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചിരിക്കുന്നത്.
സാധാരണക്കാരുടെ സാമ്ബത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനായി വ്യത്യസ്ത തരത്തിലുള്ള പദ്ധതികളാണ് തപാല്‍ വകുപ്പ് അവതരിപ്പിച്ചിട്ടുള്ളത്. ഇതില്‍ സേവിംഗ്‌സ് അക്കൗണ്ട്‌സിന്റെ തന്നെ വിവിധ പദ്ധതികളാണ് നിലവിലുള്ളത്. ഇപ്പോഴിതാ സേവിംഗ്‌സ് അക്കൗണ്ടിന്റെ നിയമങ്ങളില്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര ധനമന്ത്രാലയം.
അക്കൗണ്ട് ഉടമകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍ ജോയിന്റ് അക്കൗണ്ട് ഉടമകളുടെ പരമാവധി എണ്ണം രണ്ടായിരുന്നു. എന്നാല്‍ പുതിയ ഭേദഗതി അനുസരിച്ച് മൂന്ന് പേരെ വരെ ഉള്‍പ്പെടുത്താൻ സാധിക്കും.
പണം പിൻവലിക്കല്‍
പണം പിൻവലിക്കുന്നതിനുള്ള പ്രക്രിയയില്‍ ഫോം രണ്ടിന് പകരം ഇനി ഉപയോഗിക്കേണ്ടത് ഫോം മൂന്നാണ്. 50 രൂപയില്‍ കൂടുതലുള്ള പണം പിൻവലിക്കലുകള്‍ക്ക് ഫോം മൂന്ന് പൂരിപ്പിച്ച് നല്‍കണം. കൂടാതെ ഈ സമയം പാസ് ബുക്ക് ഹാജരാക്കണം. ചെക്ക് മുഖേനയും ഓണ്‍ലൈനിലൂടെയും പണം പിൻവലിക്കാൻ സാധിക്കും.
നിക്ഷേപങ്ങളുടെ പലിശ കണക്കാക്കുന്നത്
പോസ്റ്റ് ഓഫീസ് നിക്ഷേപ നിയമത്തില്‍ വന്നിട്ടുള്ള പ്രധാന മാറ്റങ്ങളില്‍ ഒന്ന് പലിശ നിരക്കാണ്. പ്രതിവര്‍ഷം നാല് ശതമാനം എന്ന നിരക്കില്‍ കണക്കാക്കിയിരുന്ന പലിശ നിരക്ക് ഇനി പ്രതിവര്‍ഷം അവസാനം ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുന്നതായിരിക്കും. അവസാന മാസത്തെ പത്താം ദിവസത്തിന്റെയും അവസാന ദിവസത്തിന്റെയും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലൻസ് കണക്കാക്കിയാകും പലിശ നിരക്ക് തീരുമാനിക്കുക.