Tue. May 21st, 2024

രാഹുൽ ഗാന്ധിയോ , ഖാർ ഗെയോ ആയിരിക്കുംകോണ്‍ഗ്രസിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി; ശശി തരൂര്‍

By admin Oct 17, 2023 #congress
Keralanewz.com

ന്യൂഡൽഹി:2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ സഖ്യം അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയെയോ മുൻ എഐസിസി അധ്യക്ഷൻ രാഹുല്‍ ഗാന്ധിയെയോ പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍.

കോണ്‍ഗ്രസിൻ്റെ പ്രധാനമന്ത്രി മുഖം ആരെന്ന ചോദ്യങ്ങള്‍ സജീവമായിരിക്കെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വിയാണ് ബിജെപിയെ കാത്തിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ പരാജയപ്പെടുത്തി ഇന്ത്യൻ സഖ്യം കേന്ദ്രത്തില്‍ അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്നും ഇത് കാത്തിരുന്ന് കാണാമെന്നും തരൂര്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post