Sun. Apr 28th, 2024

റായ്ബറേലിയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ബിജെപി സ്ഥാനാർത്ഥിയെന്ന് സൂചന! സോണിയ റായ്ബറേലി ഒഴിഞ്ഞേക്കും.

Keralanewz.com

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അമേഠിയിൽ നിന്ന് പുറന്തളളിയ മോദി തന്ത്രം സോണിയക്കെതിരെയും പ്രാവർത്തികമാക്കാൻ ബി ജെ പി. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ത മണ്ഡലമായ റായ്ബറേലിയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവിനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്ന് സൂചന.

നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന അഖിലേഷ് സിംഗിന്റെ മകള്‍ അദിതി സിംഗിന്റെ പേരാണ് ഇപ്പോൾ ഉയര്‍ന്ന് കേള്‍ക്കുന്നത്. മുന്‍ കോണ്‍ഗ്രസ് അംഗം കൂടിയായ അദിതി സിംഗ്
നിലവില്‍ റായ്ബറേലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ്. സോണിയാ ഗാന്ധിയാണ് നിലവില്‍ റായ്ബറേലി എംപി.

അഞ്ച് തവണ എംഎല്‍എയായ കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിംഗിന്റെ മകളാണ് അദിതി സിംഗ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിലെ സദര്‍ സീറ്റില്‍ നിന്ന വിജയിച്ച്‌ ആദ്യമായി നിയമസഭാംഗമായി. അഖിലേഷ് സിംഗിന്റെ മരണശേഷം അദിതി ബിജെപിയിലേക്ക് ചായാന്‍ തുടങ്ങി. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അദിതി ബിജെപിയില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള നേതാവായിരുന്നു അദിതി സിംഗ്.

ബി ജെ പി നടത്തുന്ന ഈ നീക്കത്തോടെ ഹിന്ദി ഹൃദയ ഭൂമിയിൽ നിന്ന് കോൺഗ്രസ് പൂർണ്ണമായും തുടച്ചുനീക്കപ്പെടുമെന്ന ഭീതിയാണ് കോൺഗ്രസ് നേതൃത്വം .

Facebook Comments Box

By admin

Related Post