Thu. May 16th, 2024

കോട്ടയം സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കും. ജോസഫ് ഗ്രൂപ്പിൽ തർക്കം മൂർച്ഛിച്ചതിനാൽ കോട്ടയം സീറ്റ്‌ ഇല്ല.

By admin Feb 10, 2024 #dcc #kottayam
Keralanewz.com

കോട്ടയം ലോകസഭ സീറ്റിന്റെ പേരിൽ കൂട്ട തല്ല് നടക്കുന്ന ജോസഫ് ഗ്രൂപ്പിന് സീറ്റ്‌ നല്കാൻ സാധിക്കില്ല എന്ന് കെപിസിസി നേതൃത്വം അറിയിച്ചു. നിർണായക തിരഞ്ഞെടുപ്പിൽ കോട്ടയം പോലെയൊരു കോൺഗ്രസ്സ് സ്വാധീന മേഖല താരതമ്യേന ദുർബല പാർട്ടി ആയ കേരളാ കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പ്‌ നു നൽകില്ല.

വി ഡി സതീശനുമായി നടത്തിയ ചർച്ചക്ക് ശേഷം ആണ് കോൺഗ്രസ്സ് നിർണ്ണായക തീരുമാനം എടുത്തത്. മണ്ഡലത്തിൽ ഒരു എം എൽ എ ഉണ്ടെങ്കിലും അവിടെ പോലും 1000 പേരെ തികച്ചെടുക്കാൻ ജോസഫ് ഗ്രൂപ്പിൽ ഇല്ലാ എന്നതും കോൺഗ്രസ്സ് തിരിച്ചറിഞ്ഞു.

മാത്രമല്ല മാണി വിഭാഗത്തെ പുറത്താക്കിയത് തന്നെ കോൺഗ്രസ്സ് പാർട്ടിക്ക് കോട്ടയം ഇടുക്കി പത്തനംതിട്ട മേഖലയിൽ വളർച്ച ഉണ്ടാവാൻ വേണ്ടി ആണ്. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 10 സീറ്റ്‌ നൽകിയിട്ടു കേവലം രണ്ടു സീറ്റ്‌ മാത്രമാണ് ജോസഫ് വിഭാഗം ജയിച്ചത്.

കോൺഗ്രസ്സ് സീനിയർ നേതാക്കൾ ആയ കെസി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസഫ് വാഴക്കൻ, ജോഷി ഫിലിപ്പ്, ചാണ്ടി ഉമ്മൻ എന്നിവരുടെ നേതൃത്വം ആണ് ജോസഫ് ഗ്രൂപ്പിനെ വളർത്തുന്നതിൽ ഉള്ള അതൃപ്തി അറിയിച്ചത്. ഇവരുടെ ആവശ്യം കെപിസിസി അംഗീകരിച്ചു.

സ്ഥാനാർത്ഥി പട്ടിക എത്രയും വേഗം നൽകണം എന്നാണ് കെപിസിസി യുടെ ആവശ്യം.

ശക്തനായ സ്ഥാനാർത്ഥി എങ്കിൽ തിരുവഞ്ചൂർ തന്നെ മത്സരിക്കാൻ സാധ്യത ഉണ്ട്. അദ്ദേഹം മത്സരിക്കാൻ ഇല്ലെങ്കിൽ കെസി ജോസഫ്, ജോസഫ് വാഴക്കൻ, നാട്ടകം സുരേഷ് ഇവരിൽ ആരെങ്കിലും ആവാനും സാധ്യത ഉണ്ട്.

Facebook Comments Box

By admin

Related Post