Sun. May 5th, 2024

കോട്ടയം ലോക്സഭാ സീറ്റിൽ മത്സരിക്കാൻ കോൺഗ്രസിൽ 10 നേതാക്കൾ

By admin Jul 17, 2023 #dcc #Kottayam Seat
Keralanewz.com

കോട്ടയം ലോക്സഭാ സീറ്റിൽ മത്സരിക്കാൻ സീറ്റിനായി അവകാശ വാദം ഉന്നയിച്ചു 10 ഓളും നേതാക്കൾ രംഗത്ത് .

ജോസഫ് വാഴക്കൻ, നാട്ടകം സുരേഷ്, ചാണ്ടി ഉമ്മൻ, ജോഷി ഫിലിപ്പ്, അജീഷ് ബെൻ, കെ സി ജോസഫ് എക്സ് എം എൽ എ, കെഎം അഭിജിത്, കൂടാതെ യൂത്ത് കൊണ്ഗ്രെസ്സ് ജില്ലാ കമ്മിറ്റിയും രംഗത്ത് ഉണ്ട്.

ജോസഫ് വാഴക്കൻ ശ്കതമായി രംഗത്ത് ഉള്ളപ്പോൾ എ ഗ്രൂപ്പിൽ നിന്നും കെസി ജോസഫും രംഗത്ത് ഉണ്ട്. ചാണ്ടി ഉമ്മനെ എ ഐ സി സി സെക്രട്ടറി ആക്കി തനിക്ക് സീറ്റ്‌ വേണമെന്ന് ആണ് കെസി ജോസെഫിന്റെ വാദം. മാത്രമല്ല പുതുപ്പള്ളി സീറ്റിന്റെ പിൻഗാമി ചാണ്ടി ഉമ്മൻ ആയത് കൊണ്ട് തനിക്ക് കോട്ടയം സീറ്റ്‌ വേണമെന്ന് ആണ് അദ്ദേഹത്തിന്റെ വാദം.

എന്നാൽ ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷും ശക്തമായ നീക്കങ്ങൾ ആണ് നടത്തുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ് അദ്ദേഹത്തിന് വേണ്ടി രംഗത്ത് ഉള്ളത്. എന്തായാലും ഉമ്മൻ ചാണ്ടിയുടെ നിലപാട് നിർണ്ണായകമാകും.

Facebook Comments Box

By admin

Related Post