Sat. May 18th, 2024

പിണറായി വിജയനെ സന്ദർശിച്ചു ഈ പി ജയരാജൻ.

By admin Jul 17, 2023 #EP
Keralanewz.com

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച്‌ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ. ഏക സിവില്‍ കോഡിനെതിരേ സിപിഎം സംഘടിപ്പിച്ച സെമിനാറില്‍നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച.

മുഖ്യമന്ത്രി – ജയരാജൻ കൂടിക്കാഴ്ച ശനിയാഴ്ച രാത്രിയിലാണ് നടന്നത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന് ജയരാജനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചതായാണ് സൂചന.ഇ.പി ജയരാജന്‍ സെമിനാറില്‍ പങ്കെടുക്കാത്തതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരസ്യപ്രതികരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി ഇ.പി കൂടിക്കാഴ്ച നടത്തിയത്. ഈ മാസം 22ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ഇ.പി.ജയരാജൻ പങ്കെടുക്കും.

Facebook Comments Box

By admin

Related Post