CRIMEKerala NewsPolitics

പീഡനാരോപണം മുകേഷ് രാജി വെക്കേണ്ടതില്ല; ശശി തരൂർ എം.പി.

Keralanewz.com

തിരുവനന്തപുരം:

ലൈംഗികാതിക്രമ കേസില്‍ ആരോപണം നേരിടുന്ന മുകേഷ് എം എല്‍ എ രാജിവെക്കേണ്ടതില്ലെന്ന് ശശി തരൂര്‍ എം പി.
ഏതൊരാള്‍ക്കും നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ടെന്ന് സ്വകാര്യ ചാനലിനോട് സംസാരിക്കവേ തരൂര്‍ പറഞ്ഞു. ബാക്കി ചര്‍ച്ചകള്‍ എന്നിട്ടു പോരേ? നിരപരാധിയാണോ അല്ലേയെന്ന് തെളിയട്ടെ. ഒരാള്‍ക്കെതിരെ ഒന്നിലേറെ പരാതികള്‍ ഉണ്ടെങ്കില്‍ ഗൗരവത്തോടെ അന്വേഷിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ കളവ്, നിരപരാധിത്വം തെളിയിക്കും: മുകേഷിന്റെ അഭിഭാഷകന്‍
പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ കളവാണെന്ന് മുകേഷിന്റെ അഭിഭാഷകന്‍ ജിയോ പോള്‍ പറഞ്ഞു. മുകേഷിന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ ശ്രമിക്കും. കേസില്‍ ഹാജരാക്കാന്‍ കഴിയുന്ന തെളിവുകള്‍ സംബന്ധിച്ച്‌ മുകേഷുമായി ചര്‍ച്ച ചെയ്തു. സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

രാജി: സി പി എമ്മിന്റെ അന്തിമ തീരുമാനം നാളെ?
മുകേഷിന്റെ രാജിയില്‍ സി പി എമ്മിന്റെ അന്തിമ തീരുമാനം നാളെ ഉണ്ടായേക്കും. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. പാര്‍ട്ടി സമ്മേളനവും സംഘടനാ കാര്യങ്ങളുമാണ് ഇന്നത്തെ സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായത്.

Facebook Comments Box