കേസ് കൊടുക്കണമായിരുന്നു; സത്യം പൂഴ്ത്തിവച്ചത് കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് നയിച്ചു; ഒളിക്യാമറ പരാമര്‍ശത്തില്‍ രാധികയെ വിമര്‍ശിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.
തിരുവനന്തപുരം: നടി രാധിക ശരത്കുമാറിനെതിരെ വിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കാരവനില്‍ ഒളിക്യാമറവച്ച് നടിമാരുടെ ദൃശ്യങ്ങള്‍ പകർത്തിയത് കണ്ടുവെന്ന നടിയുടെ പരാമർശത്തില്‍ ആയിരുന്നു വിമർശനം.
എന്തുകൊണ്ട് രാധിക എന്ന് പ്രതികരിച്ചില്ല എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
ചെന്നൈ നഗരത്തില്‍ വലിയ സ്വാധീനം ഉള്ള ആളാണ് രാധിക ശരത്കുമാർ. എന്തുകൊണ്ടായിരുന്നു അവർ പ്രതികരിക്കാതെ ഇരുന്നത്. അവർ കാര്യങ്ങള്‍ പൂഴ്ത്തിവച്ചു. ചെരുപ്പൂരി അടിയ്ക്കും എന്നല്ല പറയേണ്ടത്. പോലീസില്‍ പരാതി നല്‍കണം ആയിരുന്നു. എന്തുകൊണ്ടാണ് അവർ ആ സംഭവം പുറംലോകത്തെ അറിയിക്കാതെ ഇരുന്നത് എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
രാധിക ശരത്കുമാർ എന്ന് മൗനം പാലിച്ചത് കൂടുതല്‍ ക്രൈമുകള്‍ക്ക് വഴിവച്ചു. ഈ ലോകത്തുള്ള മുഴുവൻ പുരുഷന്മാരെയും നമുക്ക് തിരുത്താൻ കഴിയുകയില്ല. നിയമനടപടിയിലൂടെ മാത്രമേ ആളുകളെ തിരുത്താൻ നമുക്ക് കഴിയുകയുള്ളൂ. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ഇടപഴകുന്ന മേഖലയാണ് സിനിമ. ഒരു ക്രൈം നടക്കുമ്ബോള്‍ അത് കണ്ടുകൊണ്ട് മിണ്ടാതിരിക്കുന്നതും ക്രൈം ആണ് എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു