Thu. Apr 25th, 2024

പാലാ ഡിപ്പോയിൽ നിന്നുംകൊണ്ടുപോയ ബസുകൾ തിരികെ ലഭിക്കുമോ? ഗ്രാമീണ മേഖലയിലെ യാത്ര ഇനി എങ്ങനെ…

By admin Jun 10, 2021 #news
Keralanewz.com

പാലാ: പാലാ ഡിപ്പോയിൽ നിന്നും 23 ബസ്സുകൾ മറ്റുഡിപ്പോകളിലേക്ക് മാറ്റിയത് വിനയാകുന്നത് കെ.എസ്.ആർ.ടി.സി മാത്രം ഓടുന്നതും നാമമാത്ര സ്വകാര്യ സർവ്വീസുകൾ ഉള്ളതുമായ റൂട്ടുകളിലെ യാത്രക്കാർക്ക് .
രാത്രി 7.30 കഴിഞ്ഞാൽ യാത്ര എങ്ങനെ?
കോവിഡ് ശമിച്ച് പൊതുഗതാഗതം ആരംഭിക്കുമ്പോൾ പാലാ മേഖലയിലെ യാത്രക്കാർക്ക് പകരം ക്രമീകരണം എങ്ങനെ ലഭിക്കും ഉത്തരമില്ലാതെ അധികൃതരും’
ഒരു ഹയർ സെക്കണ്ടറി സ്കൂൾ ഉൾപ്പെടെയുള്ള ചക്കാമ്പുഴ- ഇക്കോലി – ഉഴവൂർ റൂട്ടിൽ ആകെയുള്ളത് ഒരു ഓർഡിനറി ബസ് മാത്രം. ഈ ബസിനെ ആശ്രയിച്ച് യാത്ര ചെയ്തവരും നാളെയാത്ര എങ്ങനെ എന്ന് ചോദിക്കുന്നു. നാമമാത്ര സ്വകാര്യ സർവ്വീ സുകൾ ഉള്ള ഏഴാച്ചേരി ഉൾപ്പെടെയുള്ള റൂട്ടുകളിലും വെളുപ്പിനും രാത്രി യാത്രയ്ക്കും പകരം ക്രമീകരണം എങ്ങനെ കണ്ടെത്തും. വെളുപ്പിനും രാത്രി 7.30 നു ശേഷവും സ്വകാര്യ ബസുകൾ ഇല്ലാത്ത പാലാ മേഖല യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്ന നടപടിയാണ് ബസുകൾ ഇല്ലാതായതോടെ ഉണ്ടായിരിക്കുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം പറയുന്നു.
ശക്തമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടായാലേ
ബസുകൾ തിരികെ ലഭിക്കൂ എന്ന് ജയ്സൺ പറഞ്ഞു.

Facebook Comments Box

By admin

Related Post