ഇന്ധന വില വർദ്ധന കുടുംബ ബജറ്റ് തകർക്കുന്നു; ജിമ്മി മറ്റത്തിപ്പാറ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തൊടുപുഴ:യാതൊരു തത്വദീക്ഷയുമില്ലാതെപെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയ്ക്കുന്നുവെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു.ഇന്ധന വിലവർദ്ധനയ്ക്കെതിരെ യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ യിൽ പെട്രോൾ പമ്പിന് മുന്പിൽ നടത്തിയ പ്രതിഷേധം സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത്ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ് റോയ്സൺ കുഴിഞ്ഞാലിൽ അദ്ധ്യക്ഷത വഹിച്ചു.പാർട്ടി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മധു നമ്പൂതിരി,ജെഫിൻ കൊടുവേലി,ഷീൻ വർഗീസ് പണിക്കുന്നേൽ, ജോമി കുന്നപ്പള്ളി, നൗഷാദ് മുക്കിൽ, റിജോ ഇടമന പറമ്പിൽ,മനു തുണ്ടത്തിൽ,എന്നിവർ പ്രസംഗിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •