മുണ്ടക്കയം വണ്ടന്‍പതാലില്‍ ഉരുള്‍പൊട്ടല്‍; കോട്ടയം- ഇടുക്കി ജില്ലകളില്‍ കനത്ത മഴ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കോട്ടയം: കോട്ടയം മുണ്ടക്കയം വണ്ടന്‍ പതാലില്‍ ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടലില്‍ ആളപായം ഇല്ലെങ്കിലും പ്രദേശത്ത് കനത്ത മഴയില്‍ തോട് കര കവിഞ്ഞു ഒഴുകുകയാണ്. വീടുകളില്‍ വെള്ളം കയറി. മഴ അധിക നേരം തുടര്‍ന്നാല്‍ സമാന അപകടം ആവര്‍ത്തിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മഴക്കെടുതിയെത്തുടര്‍ന്ന് പ്രദേശത്ത് നിന്ന് മാറ്റിപാര്‍പ്പിച്ചവര്‍ വീടുകളിലേക്ക് മടങ്ങി വരുന്നതിനിടെയാണ് വീണ്ടും ആശങ്ക വിതച്ച് ദുരിതപ്പെയ്ത്ത് ആരംഭിച്ചത്.

അതേസമയം, ഇടുക്കിയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെടുന്നത്. ജില്ലയില്‍ ഓറഞ്ച് ഇന്ന് അലര്‍ട്ടാണ്. തൊടുപുഴ നഗരത്തില്‍ വെള്ളം കയറി.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •