International News

ലഹരിസംഘങ്ങൾ തമ്മിൽ വെടിവയ്പ്: ഇന്ത്യൻ ട്രാവൽബ്ലോഗർ കൊല്ലപ്പെട്ടു

Keralanewz.com

ലൊസാഞ്ചലസ്:
ലഹരിസംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ ഇന്ത്യൻ ട്രാവൽബ്ലോഗർ കൊല്ലപ്പെട്ടു. കലിഫോർണിയയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ അഞ്ജലി റയോട്ട് (25) ആണ് വെടിവയ്പിൽ മരിച്ചത്. ബുധനാഴ്ച രാത്രി 10.30ഓടെയാണ് തുളുമിലെ ഒരു റിസോർട്ടിൽ വെടിവയ്പ് ഉണ്ടായത്.

തന്റെ പിറന്നാൾ ആഘോഷിക്കാനായി എത്തിയതായിരുന്നു അഞ്ജലി. വിനോദ സഞ്ചാരികൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നാലുപേർ അവിടെയെത്തുകയും വെടിയുതിർക്കുകയുമായിരുന്നുവെന്ന് സ്പാനിഷ് പത്രം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അഞ്ജലിയെ കൂടാതെ ജർമൻ വംശജനും കൊല്ലപ്പെട്ടു.

കലിഫോർണിയയിലെ സാൻ ജോസിലാണ് താമസം. യാഹൂവിൽ ജോലി ചെയ്തിരുന്ന അഞ്ജലി, കഴിഞ്ഞ ജൂലൈ മുതൽ ലിങ്ക്ഡ് ഇന്നിൽ സീനിയർ സൈറ്റ് റിലയബിലിറ്റി എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. അഞ്ജലിയുടെ ഇൻസ്റ്റഗ്രാമിൽ ഹിമാചൽ പ്രദേശിൽനിന്നുള്ള ബ്ലോഗർ എന്നാണ് കുറിച്ചിരിക്കുന്നത്

Facebook Comments Box