വീട്ടുകാരറിയാതെ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയെ കാറിലെത്തി യുവാവ് തട്ടിക്കൊണ്ടു പോയി; യാത്രയ്ക്കിടെ കാർ അപകടത്തിൽപ്പെട്ടു; യുവാവും ഒപ്പം ഒളിച്ചോടിയ കാമുകിയും പിടിയിൽ
കോട്ടയം: വീട്ടുകാരറിയാതെ കാമുകിയെ തട്ടിക്കൊണ്ടു കാറിൽ പോകുന്നതിനിടെ യുവാവ് അപകടത്തിൽപ്പെട്ടു. ഇരുവരും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വീട്ടുകാരറിയാതെ കാമുകിയുമായി കടന്ന യുവാവ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം കോലിയക്കോടാണ് അപകടമുണ്ടായത്. അപകടശേഷം പെൺകുട്ടിയുടെ വീടുമായി പൊലീസ് ബന്ധപ്പെട്ടപ്പോളാണ് പെൺകുട്ടി വീട്ടിൽ ഇല്ലെന്ന് വീട്ടുകാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.
കോട്ടയം കാഞ്ഞിരപ്പള്ളിയിലുള്ള 18 വയസുള്ള പെൺകുട്ടിയുമായി വിഴിഞ്ഞം സ്വദേശിയായ ഷമീർ(24) ഓൺലൈനിലൂടെയാണ് പരിചയപ്പെടുന്നത്. കാഞ്ഞിരപ്പള്ളി പെൺകുട്ടിയുടെ വീട്ടിൽ നിന്നും പെൺകുട്ടിയുമായി വിഴിഞ്ഞത്തേക്ക് പോകുന്ന വഴി കോലിയക്കോട് പുലന്തറയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡിനോട് ചേർന്നുള്ള മതിലിലിടിക്കുകയായിരുന്നു. പുലർച്ചെ അഞ്ചുമണിക്കാണ് അപകടം നടന്നത്.
വാഹനാപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു