Tue. Apr 23rd, 2024

അഫ്ഗാൻ പ്രതിസന്ധി – ദേശിയ അഭയാർത്ഥി നിയമം കൊണ്ടുവരണം തോമസ് ചാഴികാടൻ എം പി

By admin Aug 26, 2021 #news
Keralanewz.com

അഫ്ഗാനിസ്ഥാനിലെ  ജനാധിപത്യ സംവിധാനത്തിന്റെ തകർച്ച കാരണം, ആയിരക്കണക്കിനാളുകൾ പലായനം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മാനുഷിക പ്രതിസന്ധി കണക്കിലെടുത്തു ദേശിയ അഭയാർത്ഥി നിയമം കൊണ്ടുവരണം എന്നതാണ്  കേരള കോൺഗ്രസ് (എം) ന്റെ നിലപാട് എന്ന്  വിവിധ കക്ഷികളുടെ പാർലമെന്ററി പാർട്ടി നേതാക്കളുടെ പാർലമെന്റ് അനക്സിൽ നടന്ന യോഗത്തിൽ   തോമസ് ചാഴികാടൻ വിശദീകരിച്ചു.

 
അഫ്ഗാനിസ്ഥാനിൽ ക്രിസ്താനികളും, മുസ്ലിം സമുദായത്തിലെ ഷിയാസ്, ഹസാര തുടങ്ങിയ വിഭാഗങ്ങളും പീഡന ഭീഷണി നേരിടുന്ന സാഹചര്യത്തിൽ, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ മുസ്ലിങ്ങൾ പീഡനം അനുഭവിക്കുന്നില്ലന്നു കരുതുന്ന സി എ എ യുടെ യൂക്തിരഹിതമായ നിലപാട്  നമ്മുടെ രാജ്യത്തിന്റെ  മാനവികതക്കും മാനുഷിക പ്രവർത്തങ്ങൾക്കും വിഘാതം സൃഷ്ടിക്കരുത്. കൂടാതെ, 6  മാസം മാത്രം സാധുതയുള്ള “ഇ-എമർജൻസി X-Misc വിസ” തികച്ചും അപര്യയാപ്തമായതിനാൽ, താലിബാൻ കാരണം ജീവിതം മുഴുവൻ പിഴുതെറിയപെട്ട അഭയാർത്ഥികളായ  ആളുകളുമായി നമ്മൾ ഇടപെടുന്നതുകൊണ്ട്, ഇവരുടെ വിസയുടെ കാലാവധിക്കു ശേഷം എന്തു ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ചും, നമ്മൾ പദ്ധതി തയാറാക്കണം. അതിനായി, ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷണറുമായി യോജിച്ചു പ്രവർത്തിക്കണം


പഞ്ച്ഷീർ താഴ്വരയിൽ തുടരുന്ന ചെറുത്തുനിൽപ്പിന് എന്തു സംഭവിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ലാത്തതിനാൽ, അഫ്ഗാനിലെ ഏതെങ്കിലും ഭരണകൂടത്തിനു നൽകുന്ന അംഗീകാരമോ സഹകരണമോ, അഫ്ഗാൻ മണ്ണ് ഇന്ത്യയെ ലഷ്യം വച്ചുള്ള തീവ്രവാദ പ്രവർത്തനങ്ങളെ സഹായിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഉപകരിക്കില്ലന്ന് കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണമെന്നും കേരളം കോൺഗ്രസ് എം നു വേണ്ടി  എം പി  ആവശ്യപെട്ടു

Facebook Comments Box

By admin

Related Post