Kerala News

പ്രവാസി കേരള കോൺഗ്രസ്‌ (എം) സംസ്ഥാന ഘടക രൂപീകരണം; മെമ്പർഷിപ്പ് വിതരണം ഊർജിതമാക്കി

Keralanewz.com

കോട്ടയം: പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ പ്രത്യേക നിർദ്ദേശപ്രകാരം രൂപീകരിക്കുന്ന പ്രവാസി കേരള കോൺഗ്രസ്‌ (എം ) കേരള ഘടകത്തിന്റെ മെമ്പർഷിപ്പ് വിതരണം സംസ്ഥാന തലത്തിൽ ഊർജിതമായി പുരോഗമിക്കുന്നു.

കഴിഞ്ഞ 5 വർ ഷത്തിനുള്ളിൽ വിദേശത്തു നിന്നോ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ തിരിച്ചെത്തിയ കേരള കോൺഗ്രസ്‌ (എം ) അംഗങ്ങൾക്കും, പുതുതായി പാർട്ടിയിൽ ചേരുവാൻ ആഗ്രഹിക്കുന്നവർക്കും അംഗത്വം എടുക്കാവുന്നതാണ്.

നവംബർ 15 നുള്ളിൽ 14 ജില്ല കളിലും, ജില്ലാ / നിയോജക മണ്ഡലം / മണ്ഡലം / വാർഡ് കമ്മറ്റികളും രൂപീകരിച്ചതിനു ശേഷം സംസ്ഥാന കമ്മറ്റിയം തെരഞ്ഞെടുത്തു കൊണ്ട്, കേരള കോൺഗ്രസ് ( എം ) പാർട്ടിയുടെ ശക്തമായ പുതിയ പോഷക സംഘടനയായി പ്രവാസി കേരള കോൺഗ്രസ് (എം) നിലവിൽ വരും.

പ്രിന്റ് ചെയ്ത മെമ്പർഷിപ്പ് ആപ്ലിക്കേഷൻ ഫോം ലഭിക്കാൻ പാർട്ടിയുടെ അതതു ജില്ലാ പ്രസിഡണ്ട്‌മാരുമായോ, പ്രവാസി കേരള കോൺഗ്രസ്‌ (എം) സംസ്ഥാന കോർഡിനേറ്റർ ഡോ. ജോർജ്ജ് ഏബ്രഹവുമായോ ബന്ധപെടാവുന്നതാണ്. വാട്സപ്പിലും ലഭിക്കും. വാട്സാപ്പ് നമ്പര്‍: 9074 63 9253. പൂരിപ്പിച്ച് വാട്സ്പ്പിൽ തന്നെ തിരിച്ചയക്കാവുന്നതുമാണ്

Facebook Comments Box