Thu. Apr 25th, 2024

ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരെ തുടരാൻ അനുവദിക്കും

By admin Jun 16, 2021 #news
Keralanewz.com

തിരുവനന്തപുരം :ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരെ തുടരാൻ അനുവദിക്കും. 2022 മാർച്ച് 31 വരെ ഇവരെ തുടരാൻ അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന മന്ത്രി എം. വി. ഗോവിന്ദൻ അറിയിച്ചു.

കൊറോണ മഹാമാരിയുടെ രണ്ടാം തരംഗം സൃഷ്ടിച്ചിട്ടുള്ള സാമ്പത്തിക ആഘാതം മറികടക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴിൽ ഊർജ്ജിതമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന് ജീവനക്കാർ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു

പാർശ്വവൽകൃത ജനവിഭാഗങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പത്ത് കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിന് കരാറടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരുടെ പ്രവർത്തനം മുതൽക്കൂട്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു

Facebook Comments Box

By admin

Related Post