Sun. May 19th, 2024

ബഫർ സോൺ : ജനങ്ങളുടെ ആശങ്ക പരിഹരിക്കണം തോമസ് ചാഴികാടൻ MP

By admin Oct 6, 2022 #news
Keralanewz.com

കോട്ടയം : വനാതിർത്തിയോട് ചേർന്നുള്ള ജനവാസ മേഖലകളിലെആളുകളുടെ ആശങ്കകൾ പരിഹരിക്കുന്നവിധത്തിൽ ആയിരിക്കണം കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ നിലപാട് സ്വീകരിക്കേണ്ടതെന്ന് തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു.നിലവിൽ കേന്ദ്ര ഗവൺമെൻറ് സുപ്രീംകോടതിയിൽ സ്വീകരിച്ചിരിക്കുന്ന നിലപാട് അങ്ങേയറ്റം ആശങ്കാജനകവും കുടിയേറ്റ കർഷക താൽപര്യങ്ങൾക്ക് വിരുദ്ധവുമാണ്

ബഫർ സോൺസംബന്ധിച്ച കേസിൽ അന്തിമ സുപ്രീംകോടതി വിധി ഉണ്ടാകുന്നതിനുമുമ്പ് അടിയന്തരമായി ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കേരള യൂത്ത് ഫ്രണ്ട് (എം ) കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളാ കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ .ലോപ്പസ് മാത്യുവിനു സഹ ഭാരവാഹികൾക്കും സ്വീകരണം നൽകി. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് Avd.റോണി മാത്യു. മുൻ പ്രസിഡന്റ് സാജൻ തൊടുക കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് ചാഴികാടൻ, ജില്ലാ ജനറൽ സെക്രട്ടറി ജെഫിൻ പ്ലാപ്പള്ളിൽ, സംസ്ഥാന നേതാക്കളായ ബിറ്റു വൃദ്ധാവൻ, റോണി വലിയ പറമ്പിൽ , ജിഷ ഷെയ്ൻ, അൽബിൻ പേണ്ടാനം, തോമസ്കുട്ടി വരിക്കയിൽ , മനു മുത്തോലിൽ അബേഷ് അലോഷ്യസ് ജിമ്മിച്ചൻ ഈറ്റത്തോട്ട്. രഞ്ചു പാത്തിക്കൽ , ഷിജോ നാടവതറ, അഖിൽ രാജു , അവിരാച്ചൻ , ബിനു പുളിയുറുമ്പിൽ , ജെയിംസ് പൂവത്തോലി ഡേവിസ് പാംപ്ലാനി നിയോജക മണ്ഡലം പ്രസിഡന്റ് മാരായ ഡിനു ചാക്കോ , സുനിൽ പയ്യപ്പള്ളിൽ, വിപിൻ വെട്ടിയാനി, ജോബ് C സ്കറിയ, അനീഷ് തേവര പടിക്കൽ ജോർജി മണ്ഡപം, ജിൻസ് കുര്യൻ, അഭിലാഷ് തെക്കേതിൽഎന്നിവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post