Thu. Apr 18th, 2024

മീനച്ചിലാർ; എക്കലും ചെളിയും നീക്കുമെന്ന്‌ മന്ത്രി റോഷി അഗസ്റ്റിൻ

By admin Jun 11, 2021 #news
Keralanewz.com

കോട്ടയം : നിയോജകമണ്ഡലത്തിലെ താഴത്തങ്ങാടി ഉൾപ്പെടെ ചുങ്കം മുതൽ കാഞ്ഞിരം വരെയുള്ള മീനച്ചിലാറിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കൽ, ചെളി തുടങ്ങിയവ നീക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. വീണുകിടക്കുന്ന മരങ്ങൾ നീക്കംചെയ്യുന്നതിനുൾപ്പെടെ 45 ലക്ഷം രൂപ അടങ്കൽ തുകയുടെ പ്രവൃത്തി ജലസേചന വകുപ്പിനുകീഴിൽ നടന്നുവരുകയാണ്.

ബോട്ട് റൂട്ടുകൾക്കുവേണ്ടി വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കൽ നീക്കാൻ നടപടി സ്വീകരിക്കും. എക്കൽ ഉപയോഗിച്ച്‌ ഇടിഞ്ഞ തീരങ്ങൾ ബലപ്പെടുത്താനും നദീതടത്തിലെ താഴ്ന്നപ്രദേശങ്ങളിൽ നിക്ഷേപിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Facebook Comments Box

By admin

Related Post