ഇന്ധന വില ഇന്നും കൂട്ടി, ഈ മാസം വർധന ആറാം തവണ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിനും ലിറ്ററിനും 29 പൈസ വീതമാണ് വർധിപ്പിച്ചത്. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. 37 ദിവസത്തിനിടെ വിലവർധിപ്പിക്കുന്നത് 22ാം തവണയും.

തിരുവനന്തപുരത്ത് പെട്രോൾ വില 97 രൂപ 54 പൈസയും ഡീസല്‍ വില 92 രൂപ 90 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 95 രൂപ 96 പൈസയും ഡീസലിന് 91 രൂപ 43 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 95 രൂപ 95 പൈസയും ഡീസലിന് 91 രൂപ 31 പൈസയുമാണ് പുതിയ വില. 

ഇന്ധനവില വർധനയ്ക്കെതിരേ കോൺ​ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. എംപിമാർ എംഎൽഎമാർ ഉന്നത നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •