Kerala NewsPolitics

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ കണ്ണൂരില്‍ മത്സരിക്കാന്‍ തയാറാണെന്ന് കെ.സുധാകരന്‍.

Keralanewz.com

കൊച്ചി: വിട്ടുവീഴ്ചക്ക് തയ്യാറായി കെ സുധാകരൻ; ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ തയാറാണെന്ന് കെപിസിസി പ്രസിഡന്റ് .

രണ്ട് പദവിയും ഒന്നിച്ച്‌ കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് മല്‍സരിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞതെന്നും എന്നാല്‍ 20 സീറ്റും നേടാന്‍ വേണ്ടി ഹൈക്കമാന്‍ഡ് അത്തരമൊരു തീരുമാനമെടുത്താല്‍ തനിക്ക് നിഷേധിക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു. താന്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് പറഞ്ഞ സുധാകരന്‍ കണ്ണൂരില്‍ കെ.കെ.ഷൈലജ ശക്തയായ എതിരാളിയല്ലെന്നും കൂട്ടിച്ചേർത്തു.

Facebook Comments Box